ജാക്സൻവില്ല (ഫ്ലോറിഡ): ഞായറാഴ്ച കാണാതായ 18 മാസം പ്രായമുളള ആൺകുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തി. ക്രസന്റ് സിറ്റിയിലുള്ള വീട്ടിൽ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു. 

24 മണിക്കൂർ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് സെപ്റ്റിക് ടാങ്കിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് ശരിയായി മൂടിയിരുന്നില്ലെന്നും, ചുറ്റുപാടും ചെടികൾ വളർന്നു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ കൗണ്ടി ഷെറിഫ് പറഞ്ഞു.

കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്. മരണത്തിൽ അസ്വഭാവികതയില്ലെന്നാണു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

സെപ്റ്റിക് ടാങ്കിനു 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here