Healthcare cure concept with a hand in blue medical gloves holding Coronavirus, Covid 19 virus, vaccine vial

ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് ( ബൂസ്റ്റർ ഡോസ്) സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.രണ്ടാം ഡോസ് എടുത്ത് ഒൻപത് മാസം പിന്നിട്ടവർക്ക് കരുതൽ ഡോസ് എടുക്കാം. ബൂസ്റ്റർ ഡോസ് സൗജന്യമായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ കരുതൽ ഡോസ് നൽകിത്തുടങ്ങും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്. മുൻഗണനാ വിഭാഗങ്ങൾക്ക് സർക്കാർ കേന്ദ്രങ്ങൾ വഴിയും നൽകും. ഇതോടൊപ്പം നിലവിലെ സൗജന്യ വാക്‌സിനേഷൻ തുടരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള ഒന്നാം ഡോസ്, രണ്ടാം ഡോസ് എന്നിവയും ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, അറുപത് വയസിന് മുകളിൽ പ്രായമായവർക്കുള്ള ബൂസ്റ്റർ ഡോസ് എന്നിവയുടെ വിതരണം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here