Monday, October 2, 2023
spot_img
Homeന്യൂസ്‌അമേരിക്ക 250 എപ്പിസോഡുകൾ പൂർത്തിയാക്കി ഏഷ്യാനെറ്റ് ന്യൂസ് 'അമേരിക്ക ഈ ആഴ്ച്ച'

 250 എപ്പിസോഡുകൾ പൂർത്തിയാക്കി ഏഷ്യാനെറ്റ് ന്യൂസ് ‘അമേരിക്ക ഈ ആഴ്ച്ച’

-

 

ന്യൂജേഴ്‌സി: കേരളവും അമേരിക്കയും തമ്മിൽ ഒരു വിരൽ തുമ്പിൽ എത്തിച്ച ഏഷ്യാനെറ്റ് ചാനലിന്റെ അമേരിക്കയിൽ നിന്നുള്ള പ്രതിവാര സമഗ്ര വാർത്ത അപഗ്രഥന പരിപാടിയായ ‘അമേരിക്ക ഈ ആഴ്ച്ച’ എന്ന  ജനപ്രീയ പ്രോഗ്രം 250 എപ്പിസോഡുകൾ എന്ന ചരിത്രപമായ നാഴിക കല്ല് പിന്നിട്ടു. അമേരിക്കയിലെ എല്ലാ പ്രധാന വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളും സമഗ്രമായി

 അവതരിപ്പിച്ച് ,ലോകം മുഴുവനുമുള്ള  പ്രേക്ഷകരിലെത്തിക്കുന്നതിനു നേതൃത്വം നൽകുന്നത് പ്രമുഖ മാധ്യമ പ്രവർത്തകനും വാർത്താ അവതാരകനുമായ ഡോ.കിഷൻ കിഷോർ ആണ്.  ഡോ: കൃഷ്ണ കിഷോർ നിർമാണവും, അവതരണവും നിർവഹിക്കുന്ന ‘അമേരിക്ക ഈ ആഴ്ച്ച’ ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിൽ നിന്നുള്ള ഔദ്യോഗിക പ്രൊഡക്ഷൻ ആണ്.

അമേരിക്കയിലെ പ്രതിഭാധനരായ ഏതാനും മാധ്യമ പ്രവർത്തകരാണ്. 
ഈ പരിപാടിയുടെ ഇന്നു വരെയുള്ള വിജയത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും കരുത്ത് നൽകുന്നത് .  അമേരിക്കയിലെ മലയാളികൾക്ക് ചിരപരിചിതനും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐ.പി.സി.എൻ.യുടെ ട്രഷററും ആയ ഷിജോ പൗലോസ് ആണ് അമേരിക്ക ഈ ആഴ്ച്ചയുടെ ചീഫ് പ്രൊഡക്ഷൻ കോർഡിനേറ്റർ. സ്റ്റുഡിയോ കാമറ, വിവിധ നഗരങ്ങളിലെ ഏകോപനം, നിർമാണ സഹായം, സാങ്കേതിക വൈദഗ്ധ്യം എന്നിവയുടെ ചുമതല ഷിജോ നിർവഹിക്കുന്നു.

 

ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതൽ  ഡോ. കൃഷ്ണ കിഷോറിനോടാപ്പം പ്രവർത്തിച്ചു വരുന്ന  ഷിജോ പൗലോസ് അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച  ദൃശ്യ-നിശ്ചല (വിഡിയോ-സ്റ്റിൽ) കാമറ വിദഗ്ദ്ധരിലൊരാളാണ്.   എല്ലാ ആഴ്ചയിലേയും പരിപാടിയുടെ ഏകോപനം ഷിജോ നിർവഹിക്കുന്നു. കൂടാതെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം തുടങ്ങിയ നിർണായക വാർത്തകൾ  തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കൃഷണ കിഷോറിനു സാധ്യമാകുന്നത് ഷിജോയുടെ പ്രൊഫഷണലിസത്തിന്റെ  മികവുകൂടിയാണ്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നേരിട്ടു പോയി ലോക മലയാളികൾ കണ്ടിട്ടില്ലാത്ത, പ്രേഷകരുടെ മനം കവരുന്ന ദൃശങ്ങൾ ‘അമേരിക്ക ഈ ആഴ്ച്ച’ ലൂടെയും വാർത്ത ബുള്ളറ്റിനുകളിലൂടെയും ലോകം മുഴുവനുമുള്ള മലയാളിലെത്തിക്കാൻ ഷിജോയുടെ ക്യാമറയിൽ പതിഞ്ഞ ദൃഷ്യങ്ങളിലൂടെയായിരുന്നു. ഈ പരിപാടിയെ മികവുറ്റതാക്കാൻ ഷിജോ പൗലോസ് എന്ന കഠിനാധ്വാനിയായ മാധ്യമ പ്രവർത്തകന്റെ സേവനം ശ്ലാഘനീയമാണ്.

 

ഏഷ്യാനെറ്റ് ന്യൂസിന്റെ മിഡ്‌വെസ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകിച്ചും ഷിക്കാഗോ നഗരത്തിലെ വാർത്ത പ്രൊഡക്ഷന് നേതൃത്വം നൽകുന്നത് അലൻ ജോർജാണ്.  കഠിനാധ്വാനം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നു അലൻ.  കഴിഞ്ഞ വർഷം ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ എക്സലൻസ് അവാർഡ് നേടിയ വ്യക്തിയാണ് അലൻ ജോർജ്. ഏറ്റവും നൂതനമായ സെഗ്മെന്റുകൾ, ആദ്യമായി അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മലയാളം സ്ക്രീനിലേക്ക് പരിചയപ്പെടുത്തിയ അഭിമുഖങ്ങൾ, അമേരിക്കൻ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങൾ ഇവയെല്ലാം കഴിഞ്ഞ അഞ്ചു വർഷമായി അലൻ അമേരിക്ക ഈ ആഴ്ചക്ക് നൽകി വരുന്നു. പരിപാടിയുടെ അമേരിക്കയിലേ മാർക്കറ്റിംഗ് ചുമതലയും വഹിക്കുന്നു .  

അമേരിക്ക ഈ ആഴ്ചയുടെ ഫിലഡൽഫിയ മേഖലയുടെ പ്രൊഡക്ഷൻ ചുമതലയുള്ള അരുൺ കോവാട്ട് മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ്.  ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമുള്ള പല രാഷ്ട്രീയ പ്രമുഖരേയും അമേരിക്ക ഈ ആഴ്ച്ചയിൽ അവതരിപ്പിക്കാൻ അരുണിന് കഴിഞ്ഞു.  ഫിലഡെൽഫിയ നഗരത്തിലെ പൗരപ്രമുഖനായ വിൻസെന്റ് ഇമ്മാനുവലിന്റെ സേവനവും ഏറെ പ്രശംസ അർഹിക്കുന്നു.  വിൻസെന്റിന്റെ സ്വാധീനം ഉപയോഗിച്ച് ഏറ്റവും പുതിയ വാർത്തകളെയും, വ്യക്തികളെയും അവതരിപ്പിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകളും ഈ പരിപാടിയുടെ വിജയത്തിന് കരുത്ത് നൽകി.  മറ്റ് നഗരങ്ങളിലും, അമേരിക്ക ഈ ആഴ്‌ചക്ക് ടീം ഉണ്ട്  എന്നാൽ ഷിജോ, അലൻ, അരുൺ, വിൻസെന്റ് എന്നിവരടങ്ങുന്ന കോർ ടീം ആണ് വിജയശില്പികൾ.  

ഇവരുടെ അർപ്പണബോധം, കഠിനാധ്വാനം, സാങ്കേതിക മികവ് എന്നിവയാണ് തനിക്ക് പകരുന്ന ഊർജമെന്നു ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ ചീഫ് ഡോ: കൃഷ്ണ കിഷോർ പറഞ്ഞു. അമേരിക്ക ഈ ആഴ്ച്ച 250 എപ്പിസോഡ് പിന്നിടുമ്പോൾ, അമേരിക്കയിലെ ഈ ദൃശ്യ മാധ്യമ പ്രവർത്തകരുടെ അചഞ്ചലമായ കൂട്ടായ്മയും ലോകം അറിയണം,-ഡോ: കിഷോർ അഭിപ്രായപ്പെട്ടു.

അടുത്ത ലക്ഷ്യം 500 എപ്പിസോഡ്. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച ജൈത്രയാത്ര തുടരുകയാണ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: