ന്യൂഡല്‍ഹി: ഡല്‍ഹി മുട്ക മെട്രോ സ്‌റ്റേഷനു സമീപമുള്ള മൂന്ന് നില കെട്ടിടത്തില്‍ അഗ്നിബാധ. 26പേര്‍ വെന്തുമരിച്ചു. മരണസംഖ്യ ഉയരുമെന്ന് ആശങ്ക. 60 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കപ്പെടുന്നു.

70 പേര്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് 4.40 നാണ് അഗ്നിബാധയുണ്ടായത്. 24 ഫയര്‍ എന്‍ജിനുകളെത്തിയാണു തീയണച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാകാത്ത നിലയിലായിരുന്നു. പരിശോധനകള്‍ക്കുശേഷമേ കൂടുതല്‍പ്പേര്‍ മരിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് ഡി.സി.പി. സമീര്‍ ശര്‍മ അറിയിച്ചു. കെട്ടിട ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here