കൊല്‍ക്കത്ത: സര്‍ക്കാര്‍ സ്‌കൂള്‍ നിയമന അഴിമതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ പേര് ഉള്‍പ്പെട്ടിരിക്കെ സിപിഎമ്മിനോട് പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎമ്മിന്റെ ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകള്‍ പുറത്തുകൊണ്ടുവരുമെന്നാണ് മമതയുടെ ഭീഷണി.

 
 

രാഷ്ട്രീയ മരാദ്യ കാണിച്ചതുകൊണ്ടുമാത്രമാണ് ഇതുവരെ താന്‍ ഒന്നും പറയാതിരുന്നതെന്നും ഇനി തുറന്നുപറയുമെന്നുമാണ് മമത പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ജോലി കിട്ടാന്‍ സിപിഎം എഴുതിക്കൊടുത്ത ഒരു വെള്ള പേപ്പര്‍ മാത്രം മതിയായിരുന്ന കാലമുണ്ടായിരുന്നെന്ന് മമത പറഞ്ഞു. സിപിഎം നടത്തിയ എല്ലാ അഴിമതികളും ഒന്നൊഴിയാതെ താന്‍ വെളിപ്പെടുത്തുമെന്നും മമത പറഞ്ഞു.
പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരെ അഴിമതി ആരോപണം വന്നതോടെ സിപിഎം തൃണമൂലിനെതിരെ തിരിഞ്ഞിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്. അഴിമതി ആരോപണം സിപിഎം തൃണമൂലിനെതിരെ രാഷ്ട്രീയായുധമാക്കുമെന്ന ഭയമുള്ളതുകൊണ്ടു തന്നെ മമത സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു.

ജംഗല്‍ മഹലിലെ ജാര്‍ഗ്രമില്‍ തൃണമൂല്‍ റാലിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു സിപിഎമ്മിനെതിരെ മമത ഭീഷണി മുഴക്കിയത്. ‘ബംഗാള്‍ രാഷ്ട്രീയത്തില്‍ രണ്ട് സഹോദരന്‍മാര്‍ ഉണ്ടെന്നും ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അതറിയാമെന്നും മമത പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് മമത ആരോപിക്കുന്നത്. സിപിഎമ്മും ബിജെപിയും വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നുവെന്നും മമത പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here