ലഖ്‌നൗ: രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Mod). ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ദേഹാത് ജില്ലയിലെ പരൗഖില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ സ്വജനപക്ഷപാതത്തില്‍ അകപ്പെട്ടുകിടക്കുന്ന രാഷ്ട്രീയകക്ഷികള്‍ അതില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്കെതിരെയാണ് പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനം. എനിയ്ക്ക് ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് ആഗ്രഹം. ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം’ മോദി പറഞ്ഞു.

രാഷ്ട്രീയരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും സ്വജനപക്ഷപാതം വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ എനിക്കെതിരെ കോപ്പുകൂട്ടുകയാണെന്ന് മോദി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here