ചണ്ഡീഗഢ്: പഞ്ചാബില്‍ പുതിയ മദ്യനയം വന്നതോടെ ഇന്ത്യന്‍ വിദേശമദ്യത്തിന്റെ വില വന്‍തോതില്‍ കുറയുമെന്നു റിപ്പോര്‍ട്ട്. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയതോടെ 2022-2023 വര്‍ഷത്തെ മദ്യനയം ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാകുന്നതോടെ മദ്യത്തിനു വില കുറയും. 35 ശതമാനം മുതല്‍ 60 ശതമാനം വരെ വില കുറയും.
മദ്യം വാങ്ങാനാവുന്നതിന്റെ പരിധി എടുത്തുകളയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ മദ്യനയം പ്രകാരം ഓരോ മദ്യനിര്‍മാതാക്കള്‍ക്കും പ്രത്യേകം വിതരണക്കാരെ നിയമിക്കും. സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബില്‍ ബിയറിന്റെ വില ഹരിയാനയിലേതിനേക്കാള്‍ 10-15 ശതമാനം കുറയും. ഇതു പ്രകാരം ഒരു കുപ്പിക്ക് ഇരുപത് രൂപയോളം വിലക്കുറവുണ്ടാകും. ഹരിയാനയില്‍ന്നും ചണ്ഡീഗഢില്‍നിന്നും പഞ്ചാബിലേക്കുള്ള അനധികൃത മദ്യക്കടത്ത് തടയുക എന്നതാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here