പി പി ചെറിയാന്‍

ഡാളസ്: അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനു വിമാന യാത്രക്കാര്‍ക്കു 24 മണിക്കൂര്‍ മുന്‍പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന നിര്‍ത്തല്‍ ചെയ്യുന്നതായി ബൈഡന്‍ ഭരണകൂടം അറിയിച്ചു ജൂണ്‍ 12 ഞായറാഴ്ച മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഡിസംബര്‍ മുതലാണ് പരിശോധന കര്ശനമാക്കിയിരുന്നത്.

യൂറോപ്പ് ഉള്‍പ്പെടെ പ്രധാന രാജ്യങ്ങളില്‍ നേരത്തേതന്നെ പരിശോധന നിര്‍ത്തല്‍ ചെയ്തിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ ഈ അടുത്ത ദിവസങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയിലും കൊവിഡ് കേസുകള്‍ സാവകാശം ഉയരുന്നു.

സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കോവിദഃ പരിശോധന വേണ്ടെന്നുതന്നെയാണ് അമേരിക്കന്‍ സര്‍ക്കാറും സി ഡി സി യും തീ രുമാനിച്ചിരിക്കുന്നത് . ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് ഇതു കൂടുതല്‍ ആശ്വാസം പകരുന്നു. തൊണ്ണൂറു ദിവസങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് സി ഡി സി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here