ഹവായ് ∙ സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത ഇൻസ്റ്റാഗ്രാം മോഡൽ കോർട്ട്നി ക്ലെന്നിയെ കാമുകൻ കുത്തേറ്റ് മരിച്ച കേസിൽ അറസ്റ്റു ചെയ്തു. മയാമി സ്റ്റേറ്റ് അറ്റോർണി കാതറിൻ ഫെർണാണ്ടസ് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 10ന് ഹാവായിൽ വെച്ചാണ് കോർട്ട്നി ക്ലെന്നിയെ അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ സെക്കന്റ് ഡിഗ്രി മർഡറിനു കേസെടുത്തിട്ടുണ്ട്. തുടർന്ന് ഈസ്റ്റ് ഹവായ് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.

ഏപ്രിൽ മൂന്നിനു ഫ്ലോറിഡയിലെ അപ്പാർട്ട്മെന്റിൽ പുലർച്ചെ നാലരക്കും അഞ്ചിനും ഇടയിലാണ് കാമുകനായ ക്രിസ്റ്റ്യൻ ടോബി ഒബംസെലി കുത്തേറ്റു മരിച്ച്. പൊലീസെത്തി ടോബിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2020ൽ തുടങ്ങിയ ഇവരുടെ ബന്ധം പലപ്പോഴും പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇവർ തമ്മിൽ പലപ്പോഴും കുടുംബകലഹങ്ങൾ ഉണ്ടായിരുന്നതായും അറസ്റ്റ് വാറന്റിൽ പറയുന്നു. സംഭവ ദിവസം ക്രിസ്റ്റ്യൻ ടോബി തന്റെ കഴുത്തിനു കുത്തിപിടിച്ചു ചുമരിൽ ചേർത്തു നിർത്തിയതായും അവിടെ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു അടുക്കളയിലേക്ക് ഓടി, അവിടെ കണ്ട കത്തിയെടുത്ത് ടോബിക്കു നേരെ എറിയുകയുമായിരുന്നുവെന്നാണ് കോർട്ട്നി പൊലീസിന് മൊഴി നൽകിയത്.

എന്നാൽ, ടോബിയുടെ മാറിൽ ഉണ്ടായ മൂന്നര ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് മയാമി കൗണ്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ഏപ്രിലിൽ നടന്ന സംഭവത്തിൽ അറസ്റ്റു വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇതൊരു സങ്കീർണമായ കേസാണെന്നും ഇവർക്കെതിരെയുള്ള ചാർജ് കോടതിയിൽ നിലനിൽക്കുമോ എന്നു പരിശോധിക്കേണ്ടതുണ്ടായിരുന്നു വെന്നാണ് മയാമി പൊലീസ് ചീഫ് മാന്വവേൽ മൊറാലസ് പറഞ്ഞത്.

ക്രിസ്റ്റ്യൻ ടോബി സൗമ്യനും ഉയർന്ന കുടുംബ മൂല്യങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് ടോബിയുടെ മരണം ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here