പഹല്‍ഗാം: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. 37 ജവാന്മാരും രണ്ട് പോലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. പഹല്‍ഗാമില്‍ നദീതടത്തിലേക്കാണ് ബസ് മറിഞ്ഞത്.

ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 25 ജവാന്മാര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. റോഡില്‍ നിന്നും വലിയ താഴ്ചയില്‍ പാറക്കെട്ടുകള്‍ക്കിടയിലേക്കാണ് ബസ് പതിച്ചത്. രണ്ട് പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here