ഫ്രാൻസിസ് തടത്തിൽ 

ന്യൂയോർക്ക് : ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ജീവിതം ഒഴിഞ്ഞു വച്ച ലോക പ്രശസ്ത  മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പുതിയ സംരഭങ്ങൾക്ക് അമേരിക്കൻ മലയാളികളുടെ അകമഴിഞ്ഞ പിന്തുണ. കഴിഞ്ഞ രണ്ടാഴ്ചയായി അമേരിയ്ക്കലിലെ വിവിധ നഗരങ്ങളിൽ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ധനസമാഹാര പരിപാടികളിൽ പ്രകടമായത് മുതുകാടിന്റെ പ്രവർത്തനങ്ങളോടുള്ള അമേരിക്കൻ മലയാളികളുടെ ഊറ്റമായ പിന്തുണയേകുന്നതായിരുന്നു. വെറും രണ്ടാഴ്ചത്തെ അമേരിക്കൻ പര്യടനംകൊണ്ട്  അദ്ദേഹത്തിന്റെ  സ്വപ്നങ്ങൾക്ക് പറന്നുയരാനുള്ള  ചിറകുകൾ വിരിയിക്കുകയായിരുന്നു അമേരിക്കൻ മലയാളികൾ. ഇതോടെ മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കരായ കുട്ടികളുടെ എണ്ണം 200 എന്ന സ്വപ്ന അക്കത്തിലേക്ക് ഉയർത്തുന്നതിനായി ഗോപിനാഥ്‌ മുതുകാട് എന്ന കാരുണ്യപ്രവർത്തകൻ വിഭാവനം ചെയ്ത പദ്ധതി യാഥാർഥ്യമാകാൻ പോവുകയാണ്.

പുതുതായി 100 കുട്ടികളെ സ്പോൺസർ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് കേവലം 12  ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയത്.  ഫിലാഡൽഫിയയിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ബഡി ബോയ്സിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കൻ പര്യടനത്തിനെത്തിയ മുതുകാടിനെ മറ്റു പലയിടങ്ങളിലും പോകാനും കൂട്ടായ്മകൾ സംഘടിപ്പിക്കാനും നേതൃത്വം നൽകിയത് കോ. സ്പോൺസർ കൂടിയായ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ ആയിരുന്നു.  

ഓഗസ്റ്റ് മാസം 10നാണ് അദ്ദേഹം ന്യൂയോർക്കിൽ എത്തുന്നത്. അന്ന് തന്നെ യോങ്കേഴ്സിലെ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിന്നർ നൈറ്റിൽ 40,000 ഡോളർ ഓഫർ ലഭിച്ചു. റോട്ടറി ക്ലബ് പ്രസിഡണ്ട് ഇലെക്ട്കൂടിയായ ജോർജ് ജോൺ കല്ലൂർ എന്ന ഒരു കാരുണ്യ പ്രവത്തകൻ അവിടെ വച്ച് തന്നെ 10,000 ഡോളറിന്റെ ചെക്ക് കൈമാറി. അദ്ദേഹമായിരുന്നു  പോൾ കറുകപ്പള്ളിക്കൊപ്പം  ഈ പരിപാടിക്ക് നേതൃത്വം നൽകിയത്.

പിന്നീട് ഓഗസ്റ്റ് 12 ന്  പോൾ കറുകപ്പള്ളിയുടെ നേതൃത്വത്തിൽ ഓറഞ്ച്ബെർഗിലെ സിത്താർ പാലസിൽ നടന്ന ഗോപിനാഥ് മുതുകാട് സപ്പോർട്ടേഴ്‌സ് ഗ്രൂപ്പ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ 37,000 ഡോളർ സമാഹരിച്ചു നൽകി. ഫൊക്കാന ട്രഷറർ ബിജു കൊട്ടരക്കര, ജോർജ് ജോൺ കല്ലൂർ, പ്രൊഫ. പവൻ (കണക്ടിക്കട്ട്),  എന്നിവരെക്കൂടാതെ ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്ന് നിരവധി ബിസിനസ് പ്രമുഖരും സാമൂഹ്യ-സാമുദായിക നേതാക്കന്മാരും  പരിപാടിയിൽ പങ്കെടുത്തു. 

തുടർന്ന് മെരിലാൻഡിൽ കാരുണ്യപ്രവർത്തകൻ ജോയി പരീക്കപ്പിള്ളി എന്നയാളുടെ വീട്ടിൽ നടന്ന സ്വകാര്യ ഉച്ചഭക്ഷണ വിരുന്നിൽ  5,000 ഡോളറിന്റെ ഓഫറും ലഭിച്ചു. 

പിന്നീട് വാഷിംഗ്‌ടൺ ഡി.സി യിലെ പ്രമുഖ സംഘടനായ  കെ.എ ഡബ്ള്യു.ജെ (KAWJ) യുടെ നേതൃത്വത്തിൽ വാഷിംഗ്ടൺ ഡിസി ഏരിയയിലെ മലയാളി സംഘടനകളായ കേരള കൾച്ചറൽ സൊസൈറ്റി, കൈരളി ഓഫ് ബാൾട്ടിമോർ, ഗ്രേറ്റർ റിച്ച്മണ്ട് ഏരിയ മലയാളി ഓർഗനൈസേഷൻ, ശ്രീ ശിവ വിഷ്ണു ടെമ്പിൾ (SSVT) തുടങ്ങിയ സംഘടനകളുമായി ചേർന്ന് നടത്തിയ  ധനസമാഹരണ പരിപാടിയിൽ  ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി,  SSVT ചെയർമാൻ മുരളി ഇളമ്പിലൻ,  ശശി മേനോൻ, കമ്മ്യൂണിറ്റി നേതാവ് എം.ജി.മേനോൻ, കേരള കൾച്ചറൽ സൊസൈറ്റി മുൻ പ്രസിഡന്റ് സന്ദീപ് പണിക്കർ, ആനി ജേക്കബ്, നളിനി പിള്ള, പുഷ്പ ഉണ്ണിത്താൻ ,സാജു തോമസ്, യൂത്ത് ടീം കോ-ഓർഡിനേറ്റർമാരായ സ്മിത മേനോൻ, ലിൻ തോമസ്,  യൂത്ത് ടീം ചെയർ ദീപക് മേനോൻ തുടങ്ങിയവർ പങ്കെടുത്തു. .

ഭിന്നശേഷിയുള്ള വിദ്യാർത്ഥികളുടെ നേരിട്ടുള്ള വാർഷിക സ്പോൺസർഷിപ്പ് ഉൾപ്പെടെ ഏകദേശം 20 ,000 ഡോളറിന്റെ സംഭാവനയാണ് ഏതാനും മണിക്കൂറുകൾകൊണ്ട്  അവർ സമാഹരിച്ചു നൽകിയത്. കൂടുതൽ തുകയുടെ ഓഫറും നൽകിയിട്ടുണ്ട്.

ശനിയാഴ്ച്ച ഫിലഡൽഫിയയിൽ നടന്ന ബഡി ബോയ്സിന്റെ ധനസമാഹാര പരിപാടിയിൽ 20,000 ഡോളർ സമാഹരിച്ചു  നൽകി. പിന്നീട് കണക്ടിക്കട്ടിലെ കാത്തലിക്ക് സെന്ററിൽ നടന്ന ചടങ്ങിൽ പോൾ ഇഗ്‌നേഷ്യസ്, ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ സോണി അമ്പൂക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും ഐ.ടി. പ്രൊഫെഷനലുകളായ യുവാക്കൾ ചേർന്ന് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചു. 

ഈ ഗ്രൂപ്പിൽ നിന്ന് നല്ലൊരു ഓഫർ തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. അവർ തുക സമാഹരിച്ച ശേഷം പിന്നീട് മുതുകാടിനു കൈമാറും. പെട്ടെന്നു ക്രമീകരിച്ച പരിപാടിയയായിരുന്നൂട്ടുകൂടി 100 ൽ പരമാളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. പോൾ കറുകപ്പള്ളിയാണ് കുറഞ്ഞ സമയംകൊണ്ട് ഈ പരിപാടി ക്രമീകരിച്ചത്.

ചിക്കാഗോയിൽ പോൾ കറുകപ്പള്ളിലും ജോർജ് ജോൺ കല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ  ബിസിനസ്‌കാരനും കാരുണ്യപ്രവർത്തകനുമായ ജോർജ് മുളക്കൽ എന്ന വ്യക്തിയുടെ വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ 20 കുട്ടികളെ (44,000 ഡോളർ) കൈമാറി. അന്നു വൈകുന്നേരം ചിക്കാഗോയിലെ സെയിന്‍റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  രണ്ടു മണിക്കൂര്‍കൊണ്ട് ഒരു ലക്ഷത്തി നാലായിരം ഡോളര്‍ സമാഹരിക്കുന്ന അപൂര്‍വ്വമായ ഒരു ചടങ്ങിനാണ് വേദിയൊരുങ്ങിയത്. 

ഫൊക്കാന മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു,  ഫോമാ ജോയിന്‍റ് സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകനുമായ ജോസ് മണക്കാട്ട്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം പ്രവീൺ തോമസ്, സീറോ മലബാർ രൂപത വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫാ. ലിജോ കൊച്ചുപറമ്പില്‍,പീറ്റര്‍ കുളങ്ങര, മനോജ് വഞ്ചിയില്‍, റ്റോമി ഇടത്തില്‍, സാബു കട്ടപ്പുറം, അലക്സ് മുല്ലപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു. മാജിക്ക് പ്ലാനറ്റ് അഡ്വൈസറി ബോർഡ് അംഗംകൂടിയായ  പോൾ കറുകപ്പള്ളിലും ജോർജ് ജോൺ കല്ലൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടിയും കോർഡിനേറ്റ് ചെയ്തത്. ജോസ് മണക്കാട്ട് ആയിരുന്നു പരിപാടിക്ക് നേതൃത്വം നൽകുകയും കുറഞ്ഞ സമയം കൊണ്ട് ഇത്രയേറെ ആളുകളെ ഒരുമിച്ചുകൂട്ടുകയും ചെയ്തത്.

ഈ ധനസമാഹാര പരിപാടിയിലെ ഏറ്റവും വലിയ ആകർഷകമായി മാറിയത് ജോയി നെടിയകാലായില്‍ എന്ന ഒരു വ്യക്തി മാത്രം  50,000 ഡോളർ സംഭാവന നൽകിയതാണ്. ഫിലിപ്പ് പെരികലത്തില്‍ ഫാമിലി 10,000 ഡോളറും, ഡോ. എബി 10,000 ഡോളറും സംഭാവന നൽകിയതിനു പുറമെ ഓരോ കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനായി 2000 ഡോളര്‍ വെച്ച് 25 പേർ ചേർന്ന് 50,000 ഡോളറും സമ്മേളനത്തില്‍ വെച്ച് പ്രൊഫ. മുതുകാടിന് ഓഫർ നൽകി. ഈ തുക സൈന്റ്റ് മേരീസ് പള്ളിയിലേക്ക് നൽകിയതിനു ശേഷം ഒരുമിച്ച് പ്രഫ. മുതുകാടിനു കൈമാറും.


പിറ്റേന്ന് രാവിലെ നടത്തിയ  ചില ഭവന സന്ദർശനങ്ങളിൽ നിന്നും കൂടുതൽ തുക സമാഹരിക്കാൻ കഴിഞ്ഞു. ഫൊക്കാനയുടെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന അന്തരിച്ച മറിയാമ്മ പിള്ളയുടെ ഭവനം സന്ദർശിച്ച പ്രൊഫ. ഗോപിനാഥ് മുതുകാടിനെ മറിയാമ്മ പിള്ളയുടെ ഭർത്താവ് ചന്ദ്രൻ പിള്ള സ്വീകരിച്ചു. മറിയാമ്മ പിള്ളയുമായിട്ടുള്ള തന്റെ വ്യക്തി ബന്ധം പങ്കുവച്ച മുതുകാട് അവരുടെ വിയോഗത്തിൽ തനിക്കുള്ള ദുഃഖം കുടുംബാംഗങ്ങളുമായി പങ്കു വച്ചു.  മറിയാമ്മ പിള്ളയുടെ കുടുംബത്തിന്റെ വകയായി ഏതാനും കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള ഓഫറും ചന്ദ്രൻ പിള്ള മുതുകാടിനു നൽകി. 

ഫ്രാൻസിസ് കിഴക്കേക്കുറ്റ്, പ്രവീൺ തോമസ്, ജെയ്‌ബു മാത്യു തുടങ്ങിയവരുടെ വീടുകൾ സന്ദർശിച്ച മുതുകാടിനും സംഘത്തിനും അവരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിൽ ജെയ്‌ബുവിന്റെ ഭവനത്തിൽ നടന്ന ഹൃസയോഗത്തിൽ ചിക്കാഗോയിലെ ബിസിനസുകാരനും എന്ന കാരുണ്യ പ്രവർത്തകനുമായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി  25,000 ഡോളർ സംഭാവന നൽകി. ചിക്കാഗോയിൽ നിന്നു മാത്രം രണ്ടു ദിവസത്തിനുള്ളിൽ ഏതാണ്ട് ഒന്നര ലക്ഷം ഡോളർ തുക മുതുകാടിനു സമാഹരിച്ചു നൽകാൻ കഴിഞ്ഞതായി പോൾ കറുകപ്പള്ളിൽ പറഞ്ഞു.

ന്യൂയോർക്കിൽ പോൾ കറുകപ്പള്ളിക്കൊപ്പം റോക്ക് ലാൻഡ് തടാകത്തിനു സമീപത്തുകൂടി പ്രഭാത സവാരിക്കിറങ്ങിയ ഗോപിനാഥ് മുതുകാടിനെ കണ്ട 4  മലയാളി കുടുംബങ്ങൾ അവിടെ വച്ച് തന്നെ ഭിന്നശേഷയ്ക്കാരായ നാലു കുട്ടികളെ സ്പോൺസർ ചെയ്യാനുള്ള ഓഫർ നൽകി. പിന്നീട് പോൾ കാറുകപ്പള്ളിലിന്റെ വീട്ടിലെത്തി അവർ ചെക്ക് അദ്ദേഹത്തിനു കൈമാറി.

മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് മാജിക്ക് പ്ലാനറ്റിൽ നിലവിൽ 200 ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിശീലനം നേടി വരുന്നത്. നേരത്തെ 100 കുട്ടികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സമൂഹത്തിലെ പാർശ്യവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റടുത്ത് അവർക്ക് മാജിക്ക് ഉൾപ്പെടയുള്ള വിവിധ കലകളിൽ പരിശീലനം നൽകി അവരുടെ മോട്ടോർ സ്‌കിൽ വളർത്തിയെടുക്കുന്നതിലൂടെയാണ് മുതുകാട് എന്ന സാമൂഹ്യ പ്രവർത്തകൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്. നിലവിൽ അദ്ദേഹത്തിന് ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് 2,500  അപേക്ഷകളാണ് പരിഗണയ്ക്കായി ലഭിച്ചിരിക്കുന്നത്. ഇവരിൽ ഏറ്റവും നിർധനരായ 1000 കുട്ടികളെയെങ്കിലും ഏറ്റെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുതുകാട് പറയുന്നു.

മാജിക്ക് എന്ന കലയിലൂടെ വിശ്വപ്രസിദ്ധനായി വിരാജിച്ചിരുന്ന പ്രൊഫ. ഗോപിനാഥ് മുതുകാട് അടുത്തയിടെ മാജിക്ക് അവതരണത്തിൽ നിന്നും പൂർണമായി വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി തന്റെ മുഴുവൻ സമയവും മാറ്റി വയ്ക്കാൻ വേണ്ടിയിട്ടാണ് മാജിക്കിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറയുന്നു. തന്റെ കുടുംബവീട് ഉൾപ്പടെയുള്ള മുഴുവൻ സമ്പാദ്യവും വിറ്റുപെറുക്കി കഴക്കൂട്ടത്ത് ആരംഭിച്ച മാജിക്ക് പ്ലാനറ്റ് പിന്നീട് വളർന്ന് ഒരു വലിയ പ്രസ്ഥാനമായി മാറിയത് അമേരിക്കൻ മലയാളികൾ ഉൾപ്പെടയുള്ള ലോക മലയാളികളുടെ പിന്തുണകൊണ്ടായിരുന്നുവെന്ന് മുതുകാട് നന്ദിയോടെ സ്മരിക്കുന്നു. 

 സമൂഹത്തിലെ ഏറ്റവും നിർധനരായ കുടുംബങ്ങളിൽ നിന്ന് തെരെഞ്ഞടുക്കപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്നത് അവരുടെ അമ്മമാരുടെ കൂടി സഹകരണത്തോടെയാണ്. എല്ലാവരും തന്നെ ഒട്ടും വരുമാനമില്ലാത്തവരായതിനാൽ രണ്ടു വർഷം മുൻപ് 100 അമ്മമാരുടെ കണ്ണീർ ഒപ്പുക എന്ന ലക്ഷ്യത്തോടെ അവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള  കരിസ്മ എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചിരുന്നു.  ആ പദ്ധതിയുടെ മുഴുവൻ ചെലവും ഫൊക്കാനയുടെ വിമൻസ് ഫോറത്തിന്റ നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. ആ പദ്ധതി വൻ വിജയകരമായി തുടരുകയാണ്. അങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികൾ മാത്രമല്ല, അവരുടെ കുടുംബങ്ങളും മുതുകാടിന്റെ കാരുണ്യ സ്പർശത്താൽ അനുഗ്രഹീതരായിരിക്കുകയാണ്.

ഫൊക്കാനയുടെ കഴിഞ്ഞ കേരള കൺവെൻഷൻ നടന്നത് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടത്തത്തെ മാജിക്ക് പ്ലാനറ്റിൽ വച്ചായിരുന്നു. മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാസ്മരികമായ കലാവിരുന്ന് ആസ്വദിച്ച ഫൊക്കാന പ്രതിനിധികൾക്ക് മറക്കാനാവാത്ത ഒരു അനുഭൂതിയായിരുന്നു ആ നിഷ്ക്കളങ്ക മനസിനുടമകളായ, മുതുകാട് അദ്ദേഹത്തിന്റെ  ‘സ്വന്തം കുഞ്ഞുങ്ങൾ’ എന്നു വിളിക്കുന്ന 100 ഭിന്നശേഷിക്കാരായ കുട്ടികൾ സമ്മാനിച്ചത്. ആ കൺവെൻഷനിൽ വച്ചാണ് താൻ 100 കുട്ടികളെക്കൂടി ഏറ്റെടുക്കാൻ പോവുകയാന്നെന്നും അതിനുള്ള പിന്തുണ അമേരിക്കൻ മലയാളികളിൽ നിന്നുണ്ടാകണമെന്നും അഭ്യർത്ഥിച്ചത്. ഇതിനായി പ്രഥമിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 35  ലക്ഷം രൂപയുടെ സഹായവാഗ്ദാനം ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി എന്നിവർ ചേർന്ന് നൽകി. 

ഒരു വലിയ ദൗത്യം പൂർത്തിയാക്കിയതിന്റെ ആത്മ സംതൃപ്തിയാണ് ഓഗസ്റ്റ് 18 നു ചിക്കാഗോയിൽ നിന്നു തിരുവന്തപുരത്തേക്ക് മടക്ക യാത്ര നടത്തിയ പ്രൊഫ. ഗോപിനാഥ് മുതുകാടിൻറെ മുഖത്തു പ്രകടമായത്. നാട്ടിൽ മടങ്ങിയെത്തിയാൽ തന്റെ കുട്ടികളോട് പങ്ക് വയ്ക്കാൻ ഒരു പാട് നല്ല സുവിശേഷങ്ങളുമായി ഡിഫറൻറ് ആർട്സ് സെന്ററിൽ എത്തുമ്പോൾ അവിടുത്തെ കലാകാരന്മാരായ കൂട്ടികൾ മറ്റൊരു യാത്രയ്ക്ക് തയാറെടുപ്പ് നടത്തുകയാണ്. ഈ മാസം 25 ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്ര തിരിക്കുന്ന വി.ഐ.പികളായ കൊച്ചുമനസിന്‌ ഉടമകളായ ഈ കുട്ടികളും അവർ പിതൃതുല്യനായി കാണുന്ന പ്രൊഫ. മുതുകാടും ഭാരതത്തിന്റെ പരമാധികാരിയായ രാഷ്ട്രപതിയുമായുള്ള  ഓഗസ്റ്റ് 26 നു കേന്ദ്രമന്തിമാർ വരെ പങ്കെക്കുന്ന ഒരു കലാപ്രകടനവും മുതുകാടിന്റെ കൂട്ടികൾ ഡൽഹിയിൽ നടത്തുന്നുണ്ട്.

 26 നു വൈകുന്നേരം 6 മണിക്ക് “എംപവറിങ്ങ് വിത്ത് ലവ് ഇൻ ന്യൂഡൽഹി” എന്ന പേരിൽ ന്യൂ ഡൽഹിയിലെ ജൻപഥ് റോഡിലെ വിൻസർ പ്ലേസിലുള്ള ഡോ.അംബേദ്ക്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ- പാർല്യമെന്ററി കാര്യ വകുപ്പ് മന്ത്രി വി. മുരളീധരൻ, കേന്ദ്ര സാമൂഹ്യ നീതിന്യായ ശാക്തീകരണ വകുപ്പ് മന്ത്രിമാരായ ഡോ.വീരേന്ദ്രകുമാർ, എ. നാരായണ സ്വാമി തുടങ്ങിയവർ മുഖ്യാതികളായിരിക്കും. അമേരിക്കയിൽ നിന്ന് പോൾ കറുകപ്പള്ളിൽ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം 

LEAVE A REPLY

Please enter your comment!
Please enter your name here