ന്യൂയോർക്ക്: ഹഡ്സൺ വാലിയിലെ  സീനിയർ സിറ്റിസൺ കൂട്ടായമയായ സീനിയർ സിറ്റിസൺ ഫോറം  ഓണാഘോഷം  സെപ്റ്റം. 7  ഉച്ചക്ക് 11.30 മുതൽ ഓറഞ്ചുബർഗിലെ സിത്താർ പാലസിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. അഡ്രസ്:  38 Orangetown Shopping Center, Orangeburg, NY 10962. 

കഴിഞ്ഞ ദിവസമാണ്  ഹഡ്സൺ വാലയിലുള്ള സീനിയർ ആയിട്ടുള്ള മലയാളികൾക്ക് ഒരു കൂട്ടായ്മക്കായി ഒരു ചെറിയ സംഘടന രൂപീകരിച്ചത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന്  ആർക്കും വലിയ യോഗങ്ങൾ ചേരാൻ കഴിയാതിരുന്ന സാഹചര്യത്തിൽ സീനിയർ സിറ്റിസൺ ഫോറത്തിനും കൂട്ടായ്മ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതേ തുടർന്നാണ് ഓണാഘോഷത്തോടൊപ്പം ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന്  സംഘാടകർ അറിയിച്ചു.

സീനിയർ ആയിട്ടുള്ളവർക്കു പരിചയം പുതുക്കാനുമുള്ള ഒരവസരം ഒരുക്കാനുമായിട്ടാണ്  സെപ്റ്റംബർ ഏഴാം തിയതി ബുധനാഴ്ച ഉച്ചക്ക് പതിനൊന്നര മണിക്ക് ഓറഞ്ചുബർഗിലെ സിത്താർ പാലസിൽ എല്ലാരും ഒത്തുചേരുന്നത്.. ഇതോടൊപ്പം  വിഭവസമൃദ്ധമായ ഓണസദ്യയും ആസ്വദിക്കാം. റിസെർവഷനായി താഴെ പറയുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടുക: Varghese Olahannan # 914 673 7327 Padmavathy Nair # 845 596 5587 Aney Paul # 845 304 1580

LEAVE A REPLY

Please enter your comment!
Please enter your name here