ഫ്ലോറിഡ: കഴിഞ്ഞ ദിവസം നിര്യാതയായ ബോബി കുളങ്ങര (71)യുടെ മൃത സംസ്ക്കാര ശിശ്രൂഷകൾ  സെപ്റ്റംബർ 7നു (ബുധൻ ) രാവിലെ 9 ന് റ്റാമ്പായിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക്ക് പള്ളിയിൽ വച്ച് നടത്തുന്നതായിരിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും ഫൊക്കാന മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമായ ജെയ്‌ബു മാത്യു അറിയിച്ചു. അഡ്രസ്: 2620 Washington Rd, Valrico, FL 33594.  സെപ്റ്റംബർ 6 ന്, ചൊവ്വാഴ്ച്ചയാണ് വെയ്ക്ക് സർവീസ്.  റ്റാമ്പ ക്നാനായ  കമ്മ്യൂണിറ്റി സെന്ററിൽ 6നു  വൈകുന്നേരം 5 മണി മുതൽ ആണ് വെയ്ക്ക് സർവീസ്. അഡ്രസ്: 2620 Washington Rd, Valrico, FL 33594.

ഓഗസ്റ്റ് 30 നായിരുന്നു ബോബി കുളങ്ങരയുടെ ദേഹവിയോഗം. .ഭാര്യ ബ്രിജിറ്റ് ഇടക്കോലി ഉതിരകല്ലുങ്കൽ കുടുംബാഗമാണ് .മക്കൾ :റോബിൻ ,റിക്കി ,റോഷ്മി .മരുമക്കൾ :നീത മാക്കീൽ ,നിർമ്മൽ വിളങ്ങാട്ടുശ്ശേരി. സഹോദരങ്ങൾ :കുഞ്ഞച്ചൻ കുളങ്ങര,കുഞ്ഞുമോൻ കുളങ്ങര ,പരേതനായ രാജു കുളങ്ങര ,ഡെയ്‌സി കണിയാംപറമ്പിൽ, ജെയ്‌ബു കുളങ്ങര,പീറ്റർ കുളങ്ങര,പോൾസൺ കുളങ്ങര .

LEAVE A REPLY

Please enter your comment!
Please enter your name here