തിരുവനന്തപുരം: കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികൾക്ക് വെൽഫയർ സ്‌കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ അനുവദിച്ച് ഉത്തരവായി.

പെർമിറ്റ് വിതരണത്തിന്റെയും ഭക്ഷ്യ കിറ്റ് വിതരണത്തിന്റെയും ഔപചാരിക ഉദ്ഘാടനം രാവിലെ 10 ന്  ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മാജിക് അക്കാദമിയിലെ ഡി.എ.സി സെന്ററിലെ 200 വിദ്യാർഥികൾക്ക് ഭക്ഷ്യധാന്യ വിതരണത്തിനുള്ള പെർമിറ്റാണ് വിതരണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here