ന്യൂഡൽഹി: എഐസിസി അധ്യക്ഷ സ്ഥാനത്തേക്കുളള സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് കോൺ ഗ്രസിനുളളിൽ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറല്ലെങ്കിൽ മുകുൾ വാസ്നികിനെ നിർത്താനാണ് ഗാന്ധി കുടുംബത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് ജി23 നേതാക്കളും മറ്റ് കോൺ ഗ്രസ് നേതാക്കളും തമ്മിൽ വാ ഗ്വദം തുടരുകയാണ്.

മുഖ്യമന്ത്രി, പാർട്ടി അധ്യക്ഷ സ്ഥാനം എന്നീ പദവികൾ ഒന്നിച്ച് നൽകണം, താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണം എന്നീ നിബന്ധനകൾ അശോക് ഗെഹ്‌ലോട്ട്‌ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇത് അം ഗീകരിക്കാൻ ഹൈക്കമാൻഡ് തയ്യാറായില്ല. തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റാകാനും അശോക് ഗെഹ്‌ലോട്ടിന് താത്പര്യമില്ല. ഗെഹ്‌ലോട്ട്‌ പിന്മാറിയാൽ മുകുൾ വാസ്നിക് ആണ് ഗാന്ധി കുടുംബത്തിന്റെ ഇഷ്ട നേതാവ്. ദളിത് വിഭാ ഗത്തിൽ നിന്നുളള നേതാവ്, യുപിഎ സർക്കാരിൽ മന്ത്രി എന്നീ ഘടകങ്ങൾ മുകുൾ വാസ്നികിന് അനുകൂലമാകും.

ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ മാത്രമെ മത്സരിക്കുകയൊളളുവെന്നാണ് ശശി തരൂരിന്റെ നിലപാട്. ഡൽഹിയിൽ എത്തിയാൽ ദേശീയ നേതാക്കളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തുമെന്നാണ് ശശി തരൂർ പറയുന്നത്. എന്നാൽ ശശി തരൂർ പിൻവാങ്ങിയാൽ ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലെങ്കിലും മത്സരിക്കുമെന്നാണ് ജി23 അം ഗമായ മനീഷ് തിവാരിയുടെ നിലപാട്. ഇത്തവണ കടുത്ത മത്സരമായിരിക്കും നടക്കുക എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here