ജൂണ്‍ 23ന് ഉണ്ടായിരുന്ന തത്സഥിതി തുടരാനായിരുന്നു ജസ്റ്റീസ് സി.ജയചന്ദ്രന്റെ ഉത്തരവ്. അന്ന് പനീര്‍ശെല്‍വം കോര്‍ഡിനേറ്ററും പളനിസ്വാമി ജോയിന്റ് കോര്‍ഡിനേറ്ററുമായിരുന്നു.

ചെന്നൈ: അണ്ണാഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ എടപ്പാടി പക്ഷത്തിന് വിജയം. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനി സ്വാമിയെ തിരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജൂലായ് 11ന് നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റീസുമാരായ എംദുരൈസ്വാമി, സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് വിധി.

തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് ഒ.പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഓഗസ്റ്റ് 17ന് തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ജൂണ്‍ 23ന് ഉണ്ടായിരുന്ന തത്സഥിതി തുടരാനായിരുന്നു ജസ്റ്റീസ് സി.ജയചന്ദ്രന്റെ ഉത്തരവ്. അന്ന് പനീര്‍ശെല്‍വം കോര്‍ഡിനേറ്ററും പളനിസ്വാമി ജോയിന്റ് കോര്‍ഡിനേറ്ററുമായിരുന്നു.

പുതിയ വിധിയിലൂടെ പാര്‍ട്ടിയുടെ പരമാധികാരം പളനിസ്വാമിയുടെ കയ്യിലായി.

LEAVE A REPLY

Please enter your comment!
Please enter your name here