ചണ്ഡിഗഢ്: ബി.ജെ.പി നേതാവും ടിക്‌ടോക് താരവുമായിരുന്ന സൊണാലി ഫൊഗട്ടിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേസുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ ഖാപ് മഹാപഞ്ചായത്ത് ചേര്‍ന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ട്. ഹരിയാനയിലെ ജനങ്ങളുടെ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ച് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ അമിത് ഷായ്ക്ക് എഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോണാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന കുടുംബം, പ്രത്യേകിച്ച് ഇളയ മകള്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here