ഡാലസ്‌ : ദൈവം, മനുഷ്യന്‍, മനുഷ്യത്വം എന്നിവയിലേക്കെത്തിച്ചേരുന്ന അവസരമായിതീരണം ഓരോ ഓണാഘോഷവും എന്ന് മ്യൂസിക് ഡയറക്ടര്‍ ഡോ. സണ്ണി സ്റ്റീഫന്‍ അറിയിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഓണാഘോഷ പരിപാടികള്‍ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലചെലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എല്‍ദോ പീറ്റര്‍ സ്വാഗതം അറിയിച്ചു. റീജിയന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ളൈ, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്ബള്ളി എന്നിവര്‍ പ്രസംഗിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സ് അംഗം അലിന്‍ മേരി മാത്യുവിന്റെ പ്രാര്‍ത്ഥനാഗാനത്തോട് കൂടി മീറ്റിംഗ് ആരംഭിച്ചു. ന്യൂ ജെഴ്‌സി ഓള്‍ വിമന്‍സ് പ്രൊവിന്‍സ് പ്രസിഡന്റ്‌ ശ്രീമതി. മാലിനി നായരുടെ നേതൃത്വത്തിലുള്ള ടീം, നോര്‍ത്ത് ടെക്സ്സസ് ടീം അംഗങ്ങള്‍, ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് ടീം അംഗങ്ങളുടെ തിരുവാതിര എന്നിവ ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

പ്ലേബാക്ക് സിങ്ങര്‍ എം. അജയകുമാറിന്റെ ഗാനങ്ങള്‍ ആസ്വാദ്യകരമായിരുന്നു. നോര്‍ത്ത് ടെക്സ്സസ് അംഗം സാന്ദ്ര മരിയ ബിനോയ്‌, ചിക്കാഗോ പ്രൊവിന്‍സ് അംഗം അലോന ജോര്‍ജ്, ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് അംഗം റീന സാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഫ്ലോറിഡ പ്രൊവിന്‍സ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, മില്‍ക്ക മരിയ ജിനുവിന്റെ ഡാന്‍സ് എന്നിവ ശ്രദ്ധേയമാരുന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീമതി. ശാന്ത പിള്ളൈ ആശംസ അറിയിച്ചു. ഓണാഘോഷ പരിപാടികളോടാനുബന്ധിച്ച്‌ നടത്തിയ എസ്സേ കോമ്ബറ്റീഷനില്‍ കെവിന്‍ ജോസഫ്, ആഷ ആന്‍ഡ്രൂസ്, അമല്‍ ജെയിംസ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അത്തപ്പൂക്കള മത്സരത്തില്‍ നോര്‍ത്ത് ടെസ്സ്സ് പ്രൊവിന്‍സ് ഒന്നാം സ്ഥാനവും, ന്യൂ യോര്‍ക് പ്രൊവിന്‍സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിര കളി മത്സരത്തില്‍ ന്യൂ യോര്‍ക് പ്രൊവിന്‍സ് ഒന്നാം സ്ഥാനവും, നോര്‍ത്ത് ടെസ്സ്സ് പ്രൊവിന്‍സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റീജിയന്‍ ട്രെഷറര്‍ അനീഷ് ജെയിംസ് നന്ദി അറിയിച്ചു. സ്മിത ജോസഫ് എം.സി ആരുന്നു. അമേരിക്ക റീജിയനിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള അംഗങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here