ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) ലഫ്ടനന്റ് ജനറൽ അനിൽ ചൗഹാനെ (റിട്ട.) നിയമിച്ചു . രാജ്യത്തെ രണ്ടാമത്തെ സി.ഡി.എസ് ആണ് അനിൽ ചൗഹാൻ. ബി.പിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സി.ഡി.എസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒമ്പത് മാസത്തിന് ശേഷമാണ് അനിൽ ചൗഹാന്റെ നിയമനം.

 

കഴിഞ്ഞ വർഷം ഡിസംബറിൽ തമിഴ്‌നാട്ടിൽ വെച്ച് നടന്ന ഹെലികോപ്‌ടർ അപകടത്തിലാണ് ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേരാണ് മരിച്ചത്. കരവ്യോമ നാവിക സേനകളുടെ പ്രവർത്തനം ഏകോപിക്കുന്നതിന് 2020 ജനുവരിയിലാണ് ബിപിൻ റാവത്തിനെ രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here