ചിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ തോമ്മാ ശ്ലീഹായുടെ നാമത്തില്‍   രൂപം കൊണ്ട ചിക്കാഗോ രൂപത പരിശുദ്ധാത്മ വരപ്രസാദത്താല്‍ നിറയുന്നുവെന്നു വ്യക്തമാക്കി പുതിയ അജപാലകനായി മാര്‍ ജോയി ആലപ്പാട്ട്‌ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയില്‍ നിന്നും സഹ കാര്‍മ്മികരില്‍ നിന്നും കൈവയ്‌പ്‌ ഏറ്റു വാങ്ങി  പുതിയ ദൗത്യത്തിലേക്കു പദമുന്നി.

സഭാ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച  സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായി  മാർ ജോയി ആലപ്പാട്ട് സ്ഥാനമേൽക്കുന്ന  തിരുക്കർമ്മങ്ങളിൽ   മാർതോമ സ്ലിഹാ കത്തിഡ്രലിൽ   നിറഞ്ഞു കവിഞ്ഞ വിശ്വാസി സമൂഹം പ്രാര്‍ഥനാ നിരതരായി പുതിയ ഇടയന്റെ അഭിഷേക ചടങ്ങുകളെ വിശ്വാസ ധന്യമാക്കി.

രാവിലെ 9 മണിക്ക്‌ തിരുകര്‍മ്മങ്ങള്‍ക്ക്‌ തുടക്കമായി. ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, ഉക്രെയിന്‍ സഭകളില്‍ നിന്നുള്ള 19  ബിഷപ്പുമാര്‍,   നൂറോളം വൈദീകർ എന്നിവർ  ഈ കൂദാശയില്‍ കാര്‍മികരായി പങ്കെടുത്തു.

പാരീഷ്‌ ഹാളില്‍ നിന്നും തിരുവസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ കൊടിമരം ചുറ്റി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. വേദപാഠവിദ്യാത്ഥികൾ പേപ്പൽ പാതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരന്നു .

സഹായമെത്രാനാകുമ്പോൾ മുഖ്യകാർമ്മികൻ മാർ ആലഞ്ചേരിയും സഹകാർമ്മികൾ സ്ഥാനമൊഴിയുന്ന ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും  മാർ ജോയി ആലപ്പാട്ടിന്റെ മാതൃരൂപതയായ ഇരിങ്ങാലക്കുടയിലെ ബിഷപ്പ് മാർ പൊളി കണ്ണൂക്കാടനുമാണ്. ഇത്തവണയും അവർ തന്നെയാണ് കാർമ്മികരെന്നത് അപൂർവം. അന്ന്  12  ബിഷപ്പുമാർ പങ്കെടുത്ത സ്ഥാനത്ത്  ഇപ്രാവശ്യം 19 ബിഷപ്പുമാർ ഉണ്ട്. 

രൂപതയെക്കുറിച്ചും, മാർ ജോയി ആലാപ്പാട്ടിനെക്കുറിച്ചും ഫാ. ജോൺസ്റ്റി തച്ചാറായും, ഷാരോൺ തോമസും  ഹ്രസ്വമായി തുടക്കത്തിൽ സംസാരിച്ചു. 

കത്തിഡ്രൽ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്തു.  തുടർന്ന് അപ്പസോതിലിക്  നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയർ  പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പായുടെ നിയമന ഉത്തരവ് വായിച്ചപ്പോൾ കരഘോഷം മുഴങ്ങി 

നിയമന ഉത്തരവ് രുപതയുടെ ചാൻസലർ ഡോ. ജോർജ് ദാനവേലിയച്ചൻ മലയാളത്തിലേക്ക് തർജ്മ ചെയ്തു.  മെത്രാന്റെ പ്രാധാന്യവും മാർ ജോയി ആലപ്പാട്ടിനെ തെരെഞ്ഞെടുക്കാനുള്ള കാരണങ്ങളും ഉത്തരവിൽ എടുത്തു കാട്ടി.

താഴെ കൊടുത്തിരിക്കുന്ന ബിഷപ്പുമാരും, ആർച്ച്ബിഷപ്പുമാരുമാണ്  ഈ വിശുദ്ധ കർമ്മത്തിൽ പങ്കെടുക്കുന്നത് 

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി
അപോസ്റ്റിലിക്  നുൻസിയോ  ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പിയറെ
അർച് ബിഷപ്പ് മാർ   ജോസഫ് പാംപ്ലാനി’
മാർ പോൾ കണ്ണൂക്കാടൻ
മാർ ജോർജ്  രാജേന്ദ്രൻ
മാർ സ്റ്റീഫൻ ചിറപ്പണത്
മാർ ജോസഫ് സ്രാമ്പിക്കൽ
മാർ ജോസ് കല്ലുവേലിൽ
ബിഷപ്പ് ഫിലിപ്പോസ് സ്റ്റെപാനോ
ബിഷപ്പ്  ഫ്രാൻസിസ്  കാലബട്  
ബിഷപ്പ വെനെഡിക്ട്  അലെക് സ്ലൈച്ക്
മാർ ജേക്കബ് അങ്ങാടിയത്
മാർ ജോയ്  ആലപ്പാട്ട്
ബിഷപ്പ്  മിഖായേൽ മാക്  ഗ്വെൻ
ബിഷപ്പ് മിലൻ  ലാച്SJ
ബിഷപ്പ് എമിരറ്റസ് ലബ്ബക്  പ്ലാസിഡോ റോഡ്രിഗ്സ്സ്CMF
ബിഷപ്പ് ജെഫ്രി  സ്കോട്ട്  
ബിഷപ്പ്  കുർട്  ബുർനെട്
ബിഷപ്പ് റോബർട്ട് ജെറാൾഡ് കേസി

 

LEAVE A REPLY

Please enter your comment!
Please enter your name here