മും​ബൈ: രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ സ​ർ​വ​കാ​ല ഇ​ടി​വ്. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 16 പൈ​സ ഇ​ടി​ഞ്ഞ് 82.33 എ​ന്ന എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ക്ലോ​സ് ചെ​യ്ത​തി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​നം ഇ​ടി​ഞ്ഞ് 82.30 എ​ന്ന നി​ല​യി​ലാ​ണ് രാ​വി​ലെ വ്യാ​പാ​രം ന​ട​ന്ന​ത്. പി​ന്നീ​ട് എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യാ​യ 82.33 ൽ ​എ​ത്തി.

ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ച്ച​താ​ണ് രൂ​പ​യു​ടെ ത​ക​ർ​ച്ച​ക്കു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. വ​രും ദി​വ​സ​ങ്ങ​ളി​ലും രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യാ​ൻ ത​ന്നെ​യാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പ്ര​വ​ച​നം. 

എ​ണ്ണ​വി​ല വ​ർ​ധ​ന​വി​നൊ​പ്പം പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ഫെ​ഡ​റ​ൽ റി​സ​ർ​വ് മു​ന്നോ​ട്ട് പോ​കു​ന്ന​തും രൂ​പ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു. രൂ​പ​യെ സം​ര​ക്ഷി​ക്കാ​ൻ ഫോ​റെ​ക്സ് റി​സ​ർ​വ് വി​ൽ​ക്കു​ന്ന​ത് റി​സ​ർ​വ് ബാ​ങ്ക് തു​ട​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here