കൊല്ലം പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത് വെടിക്കെട്ട് നടത്തിയത് വിലക്ക് ലംഘിച്ച്. കമ്പപ്പുരയ്ക്കു തീ പിടിച്ചാണ് അപകടം നടന്നത്. പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിൽ വീഴുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. കൊല്ലത്ത് കൺട്രോൾ റൂം തുറന്നു, നമ്പർ : 0474-2512344 കൺട്രോൾ റൂം : 9497930863, 9497960778. ഡിജിപിയും കളക്ടറും ഉൾപ്പെട്ട ഉന്നതതലയോഗം ചേർന്നു .

പരവൂർ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഡിജിപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മനോരമന്യൂസിനോട് പറഞ്ഞു. ഏതുവിധത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോടാലോചിക്കും. മുഖ്യമന്ത്രി മറ്റ് പരിപാടികൾ റദ്ദാക്കി കൊല്ലത്തേക്കു തിരിക്കും.

പൂലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും. മരിച്ചവരിൽ പൊലീസുകാരും ഉൾപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 12 മരണം സ്ഥിരീകരിച്ചു. ഇതിൽ മൂന്നു സ്ത്രീകളുമുണ്ട്. 73 പേർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കൊല്ലം ജില്ലാ ആശുപത്രിയിൽ 10 മരണം സ്ഥിരീകരിച്ചു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here