ഇറ്റാനഗര്‍: അരുണാല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ മിഗ്ഗിംഗിലാണ് അപകടം.

സൈന്യത്തിന്റെ അഡ്‌വാന്‍സഡ് ലൈറ്റ് ഹെലികോപ്ടര്‍ ആണ് തകര്‍ന്നുവീണത്. പ്രദേശത്തേക്ക് എത്തിച്ചേരാന്‍ റോഡ് സൗകര്യങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. രക്ഷാസംഘത്തെ പ്രദേശത്തേക്ക് അയച്ചുവെന്ന് സൈന്യം വ്യക്തമാക്കി.

ഒക്‌ടോബറില്‍ അരുണാല്‍ പ്രദേശില്‍ അപകടത്തില്‍ പെടുന്ന രണ്ടാമത്തെ ഹെലികോപ്ടറാണിത്. ഈ മാസം ആദ്യം തവാങിന് സമീപം ചീറ്റ ഹെലികോപ്ടര്‍ കര്‍ന്നുവീണ് പൈലറ്റ് മരണമടഞ്ഞിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here