എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും സ്വത്ത് തര്‍ക്കത്തില്‍ ചിലരെ കുടുക്കാന്‍ യുവതി നടത്തിയ നാടകമാണെന്നും ഇതിന് പ്രചാരം നല്‍കാന്‍ യുവതി ചിലര്‍ക്ക് പണം നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു

ന്യുഡല്‍ഹി: ഗാസിയാബാദില്‍ ഡല്‍ഹി സ്വദേശിനിയെ അഞ്ചു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് കമ്പി കുത്തിയിറക്കുകയും ചെയ്തുവെന്ന ആരോപണം പൊളിച്ച് ഉത്തര്‍പ്രദേശ് പോലീസ്. ഡല്‍ഹി വനിത കമ്മീഷനാണ് ഇത്തരമൊരു സംഭവം നടന്നതായി പുറത്തുവിട്ടത്. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും സ്വത്ത് തര്‍ക്കത്തില്‍ ചിലരെ കുടുക്കാന്‍ യുവതി നടത്തിയ നാടകമാണെന്നും ഇതിന് പ്രചാരം നല്‍കാന്‍ യുവതി ചിലര്‍ക്ക് പണം നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു.

യുവതിയെ സഹായിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ ആവശ്യപ്രകാരം വ്യാജമായി ‘തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്’ ഇവരാണെന്ന് പോലീസ് പറയുന്നു. തടവില്‍ പാര്‍പ്പിച്ചു എന്നു പറയുന്ന രണ്ട് ദിവസം യുവതി സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു. യുവതിക്ക് ആന്തരികമായി മുറിവുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അവരെ പരിശോധിച്ച ജിടിബി ആശുപത്രിയിലെ ഡോക്ടര്‍മാരും വ്യക്തമാക്കി.

യുവതിയെ കണ്ടെത്തിയ സ്ഥലത്തുവച്ച് സുഹൃത്തുക്കളില്‍ ഒരാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം പോയ കാറും കണ്ടെത്തിയെന്നും പോലീസ് പറയുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും സ്വകാര്യ ഭാഗത്ത് കമ്പി കുത്തിയിറക്കി മാരകമായി പരിക്കേല്‍പ്പിച്ചുവെന്നും യുവതി മരണവുമായി മല്ലിടുകയാണെന്നും ഡല്‍ഹി വനിത കമ്മീഷന്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം വിവാദമായതും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും. 2012ലെ നിര്‍ഭയ മോഡല്‍ ആക്രമണവുമായി ബന്ധപ്പെടുത്തിയാണ് സംഭവം ചര്‍ച്ചയായത്.

എന്നാല്‍ കേസിലുണ്ടായ ട്വിസ്റ്റില്‍ ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here