തന്റെ വാദം കേള്‍ക്കാതെ തീര്‍പ്പുണ്ടാക്കരുതെന്ന് ദിലീപും തടസ്സഹര്‍ജി നല്‍കിയിരുന്നു

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയായ നടിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപും വിചാരണ കോടതി ജഡ്ജിയും ബന്ധമുണ്ടെന്നും തനിക്കു നീതി കിട്ടില്ലെന്നും കാണിച്ചാണ് നടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഒരു ശബ്ദ റെക്കോര്‍ഡിന്റെ പേരില്‍ വിചാരണ കോടതി മാറ്റാനാവില്ല. ജഡ്ജിയും പ്രതിയും തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തിയതിന് തെളിവുകളില്ല. ഹൈക്കോടതി തീരുമാനം തിരുത്തുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

തന്റെ വാദം കേള്‍ക്കാതെ തീര്‍പ്പുണ്ടാക്കരുതെന്ന് ദിലീപും തടസ്സഹര്‍ജി നല്‍കിയിരുന്നു. വിചാരണ അന്തിമ ഘട്ടത്തിലാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപും ജഡ്ജിയുടെ ഭര്‍ത്താവും തമ്മില്‍ ബന്ധമുണ്ട്. ദിലീപും ഒരു അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തില്‍ വിചാരണ ജഡ്ജിയെ കുറിച്ച് പരാമര്‍ശം നടത്തുന്നുണ്ടെന്നും് നടി ആരോപിച്ചിരുന്നു.

ഈ ആവശ്യമുന്നയിച്ച് നേരത്തെ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു. ഈ ഓഡിയോ ക്ലിപ്പിന് ആധികാരികത ഇല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here