ന്യു യോര്‍ക്കിലെ ബ്രോങ്ക്‌സില്‍ മൂന്നുനില വീടിനു തീപിടിച്ചു മൂന്നു കുട്ടികളും ഒരു യുവാവും മരിച്ചു. പത്തു മാസം പ്രായമുള്ള പെണ്‍കുട്ടി, 10 വയസും 12 വയസുമുള്ള ആണ്‍കുട്ടികള്‍, 22 വയസുള്ള ഒരു യുവാവ് എന്നിവരാണ് മരിച്ചത്. ആണ്‍കുട്ടികള്‍ വീടിനുള്ളില്‍ തന്നെ മരിച്ചു. പെണ്‍കുട്ടിയെയും യുവാവിനെയും ജെക്കോബി ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്.

ഒരു സ്ത്രീയെയും പുരുഷനെയും തീപിടിച്ച വീട്ടില്‍ നിന്ന് അയല്‍വാസികള്‍ രക്ഷപെടുത്തി. 21 വയസുള്ള സ്ത്രീയും 41 കാരനായ പുരുഷനുമാണ് രക്ഷപ്പെട്ടത്. ഇവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മരിച്ചവരുടെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വീട്ടില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇസ്ലാം മത വിശ്വാസികളായ എട്ടോളം പേര്‍ താമസിക്കുന്നുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ടു അഗ്‌നിശമനസേന അംഗങ്ങള്‍ക്കും പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here