പെൻസിൽവേനിയ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ‘ചുവപ്പു തരംഗം’ ഉണ്ടായില്ലെന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രമുഖ നേതാക്കൾ തന്നെ ബുധനാഴ്ച പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലങ്ങൾ നിരാശയാണ് ഉളവാക്കിയതെന്നു പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ ലിൻസി ഗ്രാം പറഞ്ഞു. “തീർച്ചയായും റിപ്പബ്ലിക്കൻ തരംഗം ഉണ്ടായില്ല. അത് ഉറപ്പാണ്,” അദ്ദേഹം പറഞ്ഞു. 

ഡെമോക്രാറ്റുകളെ അഭിനന്ദിക്കാൻ സൗത്ത് കരളിന സെനറ്റർ മടിച്ചതുമില്ല. “അഭിവാദ്യം, അവർ നന്നായി നേട്ടമുണ്ടാക്കി. പ്രത്യേകിച്ച് മാറി മറിയുന്ന ഡിസ്ട്രിക്റ്റുകളിൽ.

“ഞങ്ങൾക്ക് തരംഗമൊന്നും ഉണ്ടായില്ല. തീർച്ച.” 

ടെക്സസിൽ നിന്നുള്ള സെനറ്റർ ടെഡ് ക്രൂസ് അതിനോട് യോജിച്ചു. “ഞാൻ വിചാരിച്ച തരംഗമൊന്നും ഉണ്ടായില്ല. ചില കടുത്ത മത്സരങ്ങളിൽ ഡമോക്രാറ്റുകൾ ജയിക്കുന്നതായാണ് കാണുന്നത്.” 

എന്നാൽ ഹൗസിൽ ഭൂരിപക്ഷം കിട്ടുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. ചിലപ്പോൾ സെനറ്റിലും. 

ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ മൂലം പാർട്ടിക്ക് നഷ്ടമുണ്ടായി എന്ന്  ലിൻസി ഗ്രാം  വിശ്വസിക്കുന്നില്ല. ട്രംപ് 2024 ൽ മത്സരിക്കാം എന്നും അദ്ദേഹം കരുതുന്നു.

അതേ സമയം, ഈ തിരഞ്ഞെടുപ്പ് പ്രസിഡന്റ് ബൈഡനെ കുറിച്ചുള്ള വിലയിരുത്തലാണ് എന്ന് അദ്ദേഹം പറഞ്ഞു. വിജയം നേടുമ്പോൾ വൃദ്ധനായ പ്രസിഡന്റിനു മതിപ്പില്ല എന്ന അഭിപ്രായം തെറ്റാവുന്നു.

ബൈഡനും 2024 ൽ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോൾ ലിൻസി ഗ്രാം പറഞ്ഞു: “അതൊക്കെ അവരുടെ പ്രശ്നം. നമുക്ക് നമ്മുടേതായ നിരവധി പ്രശ്നനങ്ങളുണ്ട്.”

ഹൗസിൽ നേരിയ ഭൂരിപക്ഷം നേടിയാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു മെച്ചമൊന്നും ഇല്ലെന്നു പാർട്ടിയിലെ പല നേതാക്കളും കരുതുന്നു. പല വിഷയങ്ങളിലും ഒത്തു തീർപ്പുണ്ടാക്കി മുന്നോട്ടു പോകേണ്ട സ്ഥിതി വരും. അതിനു തയാറില്ലാത്ത ഗ്രൂപ്പുകൾ പാർട്ടിയിലുണ്ട്. 

ബൈഡൻ ഭരണകൂടത്തിന് ഈ ഫലങ്ങൾ കരുത്തു നൽകുന്നുണ്ട്. ഡെമോക്രാറ്റുകൾ നൽകിയ സന്ദേശങ്ങൾ ജനം സ്വീകരിച്ചു എന്നതാണ് വ്യാഖ്യാനം. ജനാധിപത്യത്തിനു ജി ഓ പി ഭീഷണി ഉയർത്തുന്നുവെന്ന സന്ദേശം അതിലൊന്ന്. ഗർഭഛിദ അവകാശം വലിയൊരു വിഷയമായി എന്ന് വ്യക്തമാവുന്നു. കുറ്റകൃത്യങ്ങളുടെ വർധന വോട്ടാക്കി മാറ്റാൻ ജി ഓ പിക്ക് കഴിഞ്ഞതുമില്ല. 

ട്രംപിന്റെ പല സമീപനങ്ങളും പാർട്ടിയിൽ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. സ്‌പീക്കർ നാൻസി പെലോസിയെ മൃഗം എന്ന് വിളിച്ചതും പാർട്ടിയിൽ എതിരാളിയാവാൻ സാധ്യതയുള്ള ഫ്ലോറിഡ ഗവർണറോട് അത് ദോഷം ചെയ്യുമെന്നു താക്കീതു നല്കിയതുമൊക്കെ സംസ്കാരമുള്ള സമൂഹം സ്വീകരിക്കില്ലെന്ന താക്കീതു പക്ഷെ ട്രംപ് മനസിലാക്കിയ മട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here