ന്യൂയോർക്ക്: അമേരിക്കയിൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവര്‍ണർമാരിൽ ഏറ്റവും കൂടുതൽ ശമ്പളം വാരുന്നത് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചലാണ്. വാർഷിക ശമ്പളമായി 225000 ഡോളറാണ് ആഗസ്റ്റ് 2021 മുതൽ ഗവർണർക്ക് ലഭിച്ചത്. സംസ്ഥാന ഗവർണർമാരിൽ ഏറ്റവും കുറവ് മയിൻ ഗവർണർക്കാണ് (70000).

കലിഫോർണിയ ഗവർണർ (209747) രണ്ടാം സ്ഥാനത്തും പെൻസിൽവാനിയ ഗവർണർ (201729) മൂന്നാം സ്ഥാനത്തുമാണ്. ടെക്സസിലെ ഗവർണർ ഗ്രെഗ് ഏബട്ടിനു ലഭിക്കുന്ന വാർഷിക വരുമാനം 153750 ഡോളർ ആണ്. ഗവർണർമാരുടെ വാർഷിക വരുമാനത്തെക്കുറിച്ച് കൗണ്‍സിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച ബുക്ക് ഓഫ് സ്റ്റേറ്റ്സിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ഇല്ലിനോയ് സംസ്ഥാനത്തെ ഗവർണർ വാർഷിക വരുമാനത്തിൽ 8–ാം സ്ഥാനത്താണ്. 181670 ഡോളർ ആണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

48, 49 സ്ഥാനത്ത് എത്തിയ സംസ്ഥാനങ്ങളായ അരിസോണ, കൊളറാഡോ എന്നിവിടങ്ങളിലെ ഗവർണർമാര്‍ക്ക് യഥാക്രമം 95000, 92700 ഡോളറും വാർഷികവരുമാനം ലഭിക്കുന്നു. ഗവർണർമാരുടെ ശമ്പളം മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്, ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും ഇതിനു പുറമേയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here