ന്യുഡല്‍ഹി: എയര്‍ ഇന്ത്യ ലിമിറ്റഡില്‍ നാല് വിമാന കമ്പനികള്‍ കൂടി സമന്വയിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പിന്റെ നീക്കം. വ്യോമയാന രംഗത്ത് പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. എന്നാല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡുമായി യോജിച്ച് സര്‍വീസ് നടത്തുന്ന വിസ്താരയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.

അതേസമയം, പുതിയ നീക്കത്തോട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പോ എയര്‍ ഇന്ത്യയോ വിസ്താരയോ തയ്യാറായില്ല. എന്നാല്‍ ടാറ്റയുമായി സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ചര്‍ച്ച പുരോഗമിക്കുകയാന്നെ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു. നിലവിലുള്ള കരാര്‍ ശക്തമാക്കാനാണ് തീരുമാനം. വിസ്താരയും എയര്‍ ഇന്ത്യയുമായുള്ള സമന്വയവും ഇതില്‍ വന്നേക്കാമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here