അപകടകാരിയായ കനത്ത മഞ്ഞു കാറ്റിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ഗവര്‍ണര്‍ കാത്തി ഹോക്കല്‍ 11 കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തടാകങ്ങളില്‍ നിന്നുള്ള ചൂടുകാറ്റും അന്തരീക്ഷത്തിലെ ശൈത്യവും കൂടിച്ചേര്‍ന്നു സൃഷ്ടിക്കുന്ന മഞ്ഞുകാറ്റില്‍ സൗത്ത് ബഫലോ മുതല്‍ ലങ്കാസ്റ്റര്‍ വരെയാണ് പരമാവധി മഞ്ഞുവീഴ്ച ഉണ്ടാവാന്‍ സാധ്യത. ഞായറാഴ്ച വരെ നീളാവുന്ന കാറ്റ് അഞ്ചടി ഉയരത്തില്‍ മഞ്ഞുമൂടും എന്നു നാഷനല്‍ വെതര്‍ സര്‍വീസ് പറഞ്ഞു

ബഫലോ മെട്രോ മേഖലയിലാണ് ഏറ്റവും കനത്ത മഞ്ഞു കൂമ്പാരങ്ങള്‍ക്കു സാധ്യത. അവിടെ നാലടി വരെ മഞ്ഞു വീഴ്ച ഞായറാഴ്ച വരെ തുടരാം. ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 മൈല്‍ വേഗത്തില്‍ അടിക്കുന്ന കാറ്റു മണിക്കൂര്‍ തോറും മൂന്ന് ഇഞ്ചിലേറെ മഞ്ഞു കൊണ്ടു വരും. ആദ്യ മണിക്കൂറില്‍ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3.1 അടി മഞ്ഞു വീണിട്ടുണ്ട്. നിരവധി ഫ്‌ലൈറ്റുകള്‍ റദ്ദാക്കി.

വ്യാഴാഴ്ച വൈകിട്ട് നാലു മണി മുതല്‍ റോചെസ്റ്റര്‍ മുതല്‍ പെന്‍സില്‍വേനിയ അതിര്‍ത്തി വരെ 130 മൈല്‍ ത്രൂവെ ഉള്‍പ്പെടെ ഒട്ടു മിക്ക പ്രധാന ഹൈവേകളും അടച്ചു. ഇന്റെര്‍‌സ്റ്റേറ്റ് 90ല്‍ ഭാഗികമായി ഗതാഗതം തടഞ്ഞു. എറിക് കൗണ്ടിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിച്ചു. ബഫലോയിലും കൗണ്ടിയില്‍ ഉടനീളവും വെള്ളിയാഴ്ച വിദ്യാഭ്യാസ സഥാപനങ്ങള്‍ക്കു അവധി നല്‍കി. ബഫലോ, നയാഗ്ര ഫോള്‍സ്, ഡെപ്യു ആംട്രാക് സ്റ്റേഷനുകള്‍ അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here