എയര്‍ ഇന്ത്യ ഇനി കൂടുതല്‍ യുഎസ്-യൂറോപ്യന്‍ നഗരങ്ങളിലേക്ക്. പുതിയ അന്താരാഷ്ട്ര റൂട്ടുകള്‍ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വന്‍ രാജ്യാന്തര വികസനത്തില്‍ ന്യു യോര്‍ക്ക്, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, കോപ്പന്‍ഹാഗന്‍, മിലാന്‍, വിയന്ന നഗരങ്ങള്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ നിന്നു ന്യു യോര്‍ക്കിലേക്കും പാരിസിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും പുതിയ ഫ്‌ലൈറ്റുകള്‍. ഡല്‍ഹിയില്‍ നിന്നു കോപ്പന്‍ഹാഗന്‍, മിലാന്‍, വിയന്ന എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ പുനരാരംഭിക്കുന്നു.

ജെ എഫ് കെ രാജ്യാന്തര വിമാന താവളത്തിലേക്കു പറന്നെത്തുന്നതു ബി777-200 എല്‍ വിമാനങ്ങള്‍ ആയിരിക്കും. 2023 ഫെബ്രുവരി 14 നു തുടക്കം. ഡല്‍ഹി-നുവാര്‍ക് പ്രതിദിന ഫ്‌ലൈറ്റുകളും ജെ എഫ് കെയില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. നുവാര്‍ക് ലിബര്‍ട്ടി വിമാന താവളത്തിലേക്കു ആഴ്ചയില്‍ നാലു ഫ്‌ലൈറ്റുകളുമുണ്ട്. അപ്പോള്‍, മൊത്തം 47 നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകളാണ് ഇന്ത്യയില്‍ നിന്നു യുഎസില്‍ ആഴ്ച തോറും എത്തുക. യൂറോപ്പിലേക്കുള്ള വികസനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഇറ്റലിയുടെ മിലാനിലേക്കു ആഴ്ചയില്‍ നാലു ഫ്‌ലൈറ്റുകള്‍ ഫെബ്രുവരി 1 നു ആരംഭിക്കും.

ഡല്‍ഹി-വിയന്ന (ഫെബ്രുവരി 18 മുതല്‍), ഡല്‍ഹി-കോപ്പന്‍ഹാഗന്‍ (മാര്‍ച്ച് 1) ഫ്‌ലൈറ്റുകള്‍ ആഴ്ചയില്‍ മൂന്നായിരിക്കും. ഈ യാത്രകള്‍ക്കു ബി787-8 ഡ്രീംലൈനര്‍ ഉപയോഗിക്കും. 238 ഇക്കോണമി സീറ്റുകള്‍, 18 ബിസിനസ് ക്ലാസ്. ഈ ഫ്‌ലൈറ്റുകള്‍ തുടങ്ങുന്നതോടെ യൂറോപ്പിലേക്ക് എയര്‍ ഇന്ത്യന്‍ പറക്കുന്ന നഗരങ്ങളുടെ എണ്ണം ഏഴാവും. യു കെയിലേക്കു 48 ഫ്‌ലൈറ്റുകളുണ്ട്. മറ്റു യൂറോപ്യന്‍ മേഖലകളിലേക്കു 31. മൊത്തം 79 പ്രതിവാര ഫ്‌ലൈറ്റുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here