ന്യൂഡൽഹി: 2023-ലെ റിപ്പബ്ലിക്ക് ദിനത്തിന്റെ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്തേഹ് എൽ – സിസിയെ നിശ്ചയിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ ഭരണാധികാരി റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുഖാന്തരം ഒക്ടോബർ 16-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഔദ്യോഗിക ക്ഷണക്കത്ത് അൽ- സിസി സ്വീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ജി-20 ഉച്ചകോടിയിൽ പ്രത്യേക അതിഥിയായി ഈജിപ്ത് പങ്കെടുക്കിമെന്ന് നേരത്തെ അറിയിച്ചിരുന്നു.