ഫ്‌ലൂ ബാധിച്ചു ആശുപത്രിയില്‍ എത്തിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയെന്ന് സി ഡി സി റിപ്പോര്‍ട്ട്. 2010 നു ശേഷമുണ്ടായ ഏറ്റവും വലിയ വര്‍ധനയില്‍ 11,200 പേരാണ് ആശുപത്രിയില്‍ കിടപ്പു രോഗികളായതെന്നു സി ഡി സി കണക്കുകള്‍ കാണിക്കുന്നു. ശൈത്യം തുടങ്ങിയതോടെ ഈ സീസണില്‍ 62 ലക്ഷം പേരെയാണ് ഫ്‌ലൂ ബാധിച്ചത്. 53,000 പേര്‍ ആശുപത്രിയില്‍ എത്തി. 2,900 മരണങ്ങളും സി ഡി സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യമൊട്ടാകെ ഫ്‌ലൂ വളരെ വ്യാപകമായെന്നു സി ഡി സി പറയുന്നു.

നവംബര്‍ 19 നു അവസാനിച്ച വാരത്തില്‍ അഞ്ചു കുട്ടികളാണ് ഫ്‌ളൂ ബാധിച്ച് മരിച്ചത്. മൊത്തം ഈ സീസണില്‍ 12 പേര്‍. ഇന്‍ഫ്‌ലുവെന്‍സ എ (എച്3എന്‍2) കേസുകളാണ് 78%. ബാക്കി 22% എച്1 എന്‍1. താങ്ക്‌സ്ഗിവിങ് ഹോളിഡേ വൈറസുകളുടെ വ്യാപനം കൂട്ടി. ഫ്‌ലുവും കൊറോണയും ആര്‍ എസ് വിയും. അതില്‍ ഫ്‌ലുവും ആര്‍ എസ് വിയും ഇക്കൊല്ലം വളരെ കൂടുതലാണ്. ആര്‍ എസ് വി കുറയുന്നുണ്ടങ്കിലും ഫ്‌ലൂ കൂടുക തന്നെയാണെന്നു സി ഡി സി ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു. അവധിക്കാലത്തു ആള്‍ക്കൂട്ടങ്ങള്‍ കൂടുമ്പോള്‍ കോവിഡിലും വര്‍ധന ഉണ്ടാവാം.

LEAVE A REPLY

Please enter your comment!
Please enter your name here