വരന്‍ തന്റെ സുഹൃത്തുക്കളുമായുള്ള പന്തയം വിജയിക്കാനാണ് ചുംബിച്ചതെന്നും അയാളുടെ സ്വഭാവത്തില്‍ തനിക്ക് സംശയമുണ്ടെന്നുമാണ് 23കാരിയായ വധു നല്‍കിയ പരാതി.

ബറേലി: ഒരു ചുംബനം മതി വലിയ പിണക്കങ്ങള്‍ മാറാന്‍. എന്നാല്‍ ഒരു ചുംബനം മതി വിവാഹം മുടക്കാനെന്നാണ് ഇപ്പോള്‍ ഉത്തര്‍പ്രദദേശിലെ ബറേലി സ്വദേശികള്‍ പറയുന്നത്. വിവാഹ വേദിയില്‍ വച്ച് വരന്‍ ചുംബിച്ചതിന്റെ പേരില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. 300 ഓളം അതിഥികളുടെ സാന്നിധ്യത്തില്‍ നടത്തിയ ചുംബനമാണ് വിവാഹം കലക്കിയത്. ചൊവ്വാഴ്ച രാത്രി ചമ്പലിലാണ് സംഭവം.

വധുവരന്മാര്‍ പരസ്പര്യം മാല ചാര്‍ത്തിയതിനു പിന്നാലെയാണ് വരന്‍ ഒരു സര്‍പ്രൈസ് ചുംബനം വധുവിന് സമ്മാനിച്ചത്. വധു ഉടന്‍തന്നെ വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ഭജോയി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണിത്.

 

വരന്‍ തന്റെ സുഹൃത്തുക്കളുമായുള്ള പന്തയം വിജയിക്കാനാണ് ചുംബിച്ചതെന്നും അയാളുടെ സ്വഭാവത്തില്‍ തനിക്ക് സംശയമുണ്ടെന്നുമാണ് 23കാരിയായ വധു നല്‍കിയ പരാതി. വിവാഹം മുടങ്ങിയതോടെ അതിഥികളെല്ലാം പിരിഞ്ഞുപോയി. പോലീസ് മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വധു ഒട്ടും വഴങ്ങിയില്ല.

വിവാഹ മണ്ഡപത്തില്‍ വച്ച് വരന്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചു. അത് താന്‍ കാര്യമാക്കിയില്ല. എന്നാല്‍ അപ്രതീക്ഷിതമായി തന്നെ കടന്നുപിടിച്ച് ചുംബിച്ചു. അത് തന്നെ ഞെട്ടിച്ചു. അപമാനിക്കപ്പെട്ടതായി തോന്നി. തന്റെ അഭിമാനത്തെ കുറിച്ച് അയാള്‍ ഒട്ടും ചിന്തിച്ചില്ല. അതിഥികളുടെ മുന്നില്‍ മോശമായി പെരുമാറി. ഭാവിയില്‍ അയാള്‍ എങ്ങനെ പെരുമാറും? അതുകൊണ്ട് അയാള്‍ക്കൊപ്പം പോകുന്നില്ലെന്ന് താന്‍ തീരുമാനിച്ചുവെന്നും വധു പോലീസിനെ അറിയിച്ചു.

തന്റെ മരുമകനെ അയാളുടെ സുഹൃത്തുക്കളാണ് പ്രകോപിപ്പിച്ചത്. അയാള്‍ക്കൊപ്പം പോകാന്‍ മകള്‍ ആഗ്രഹിക്കുന്നില്ല. അവളെ പറഞ്ഞു മനസ്സിലാക്കാന്‍ തങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ അംഗീകരിക്കുന്നില്ല. കുറച്ചുദിവസം കാത്തിരിക്കാനും അവള്‍ക്ക് ചിന്തിക്കാന്‍ കുറച്ച് സമയം നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, സാങ്കേതികമായി പറഞ്ഞാല്‍, ദമ്പതികള്‍ വിവാഹിതരായെന്നും ആചാരങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയായെന്നും അതിനു ശേഷമാണ് ഈ സംഭവമെന്നും എസ്.എച്ച്.ഒ പങ്കജ് ലാവണ്യ പറയുന്നു. പ്രശ്‌നങ്ങള്‍ തണുക്കുന്നത് വരെ കാത്തിരിക്കുകയാണെന്നും പോലീസ് പറയുന്നു.

നേരത്തെ ഷാജഹാന്‍പുരിലും ലഖിംപുര്‍ ഖേരിയിലും വരന്മാരുടെ ഭാഗത്തുനിന്നുള്ള അനുചിത പെരുമാറ്റം കൊണ്ട് വിവാഹം മുടങ്ങിയിരുന്നു. വിവാഹ വേദിയില്‍ നാഗനൃത്തം ചെയ്തതാണ് വിവാഹം മുടങ്ങാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here