US flag and citizenship and immigration paperwork

പി പി ചെറിയാൻ

ന്യുയോർക്ക് :2022 ൽ അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികളുടെ എണ്ണത്തിൽ വൻ വർധന. 2022 ൽ ഒരു മില്യൺ കുടിയേറ്റക്കാർക്കാണ് അമേരിക്കൻ പൗരത്വം ലഭിച്ചത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്രയും പേർക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്.

കൂടുതൽ പേർക്ക് പൗരത്വം ലഭിച്ച രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാമത് മെക്സിക്കൊ, ഫിലിപ്പിൻസ്, ക്യുബ ഡൊമിനിക് റിപ്പബ്ലിക്കൻ എന്നിവയാണ് മറ്റു രാഷ്ട്രങ്ങൾ. 1075 700 അപേക്ഷകരിൽ 967400 പേർക്കാണ് പൗരത്വം നൽകിയതെന്നു യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമ്മിഗ്രേഷൻ സർവീസിന്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്നു മുതൽ 5 വർഷം വരെ ഗ്രീൻ കാർഡ് കൈവശമുള്ളവർക്കും വിവിധ മിലിട്ടറികളിൽ സേവനം അനുഷ്ഠിച്ച വർക്കുമാണ് പൗരത്വത്തിനുള്ള അവകാശം ലഭിക്കുന്നത്.

ഒന്നര വർഷം മുതൽ 2 വർഷം വരെയാണ് അപേക്ഷ സമർപ്പിച്ചാൽ പരിശോധിച്ചു തീരുമാനം എടുക്കുന്നതിനുള്ള സമയ പരിധി.750 ഡോളറാണ് പൗരത്വ അപേക്ഷയോടൊപ്പം നൽകേണ്ടത്. ഇതിൽ 640 ഡോളർ അപേക്ഷ ഫീസും , 80 ഡോളർ ബയോമെട്രിക് സർവീനുള്ളതാണ്.

മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല. അമേരിക്കയിൽ വോട്ടവകാശം ലഭിക്കുന്നതു അമേരിക്കൻ പൗരത്വം ഉള്ളവർക്കുമാത്രമാണ്. പൗരത്വ അപേക്ഷ സമർപ്പിക്കേണ്ട രീതി ലഘൂകരിച്ചതാണ് കൂടുതൽ അപേക്ഷകർക്ക് അവസരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here