ഫ്‌ലോറിഡയില്‍ പെംബ്രോക് പൈന്‍സില്‍ ഫ്രാങ്ക്‌ളിന്‍ അക്കാദമി സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികളുടെ പ്രാര്‍ഥന തടഞ്ഞ അദ്ധ്യാപികയെ പിരിച്ചു വിട്ടു. വിദ്യാര്‍ഥികള്‍ മന്ത്രവാദം നടത്തുകയാണെന്ന് ആരോപിച്ച അദ്ധ്യാപികയുടെ വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. മൂന്നു മുസ്ലിം വിദ്യാര്‍ഥികള്‍ ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍ ഉദ്ധരിച്ചു നമസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. അദ്ധ്യാപിക കുട്ടികളോട് നിര്‍ത്തൂ, ഇതെന്റെ ഓഫീസാണ്. നിങ്ങള്‍ മന്ത്രവാദം ചെയ്‌യുകയാണ് എന്നു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

അതിനു ശേഷം വിസില്‍ ഊതി അവരുടെ ശ്രദ്ധ പിടിച്ചു പറ്റാനും അദ്ധ്യാപിക ശ്രമിക്കുന്നു. ഒരു കുട്ടിയുടെ കൈയ്യില്‍ ചവിട്ടുന്നതായും വീഡിയോ ദൃശ്യത്തില്‍ സൂചനയുണ്ട്. ഞാന്‍ വിശ്വസിക്കുന്നത് യേശുവിലാണ്, അതു കൊണ്ട് ഞാനിതു തടയുമെന്നും അധ്യാപിക പറയുന്നു. ഈസമയത്ത് മറ്റൊരാള്‍ ഇടപെട്ടു അവര്‍ പ്രാര്‍ത്ഥിക്കയാണ് എന്ന് അധ്യാപികയോട് പറയുന്നു.

വീഡിയോ വിവാദമായതോടെ സ്‌കൂളധികൃതര്‍ അധ്യാപികയെ പുറത്താക്കി. ‘ടിക് ടോക്കില്‍ വൈറലായ വിഡിയോയില്‍ ഒരു അദ്ധ്യാപിക നമസ്‌കരിക്കുന്ന വിദ്യാര്‍ഥികളെ തടയുന്നതായി കണ്ടു. ഞങ്ങള്‍ അതേപ്പറ്റി അന്വേഷണം നടത്തി. വിവേചനപരമായ ഒരു പെരുമാറ്റവും ഞങ്ങള്‍ അനുവദിക്കില്ല. വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആ അദ്ധ്യാപിക ഫ്രാങ്ക്‌ളിന്‍ അക്കാദമിയില്‍ ഇനി ഉണ്ടാവില്ലെന്നു ഇതിനാല്‍ അറിയിക്കുന്നു. എന്ന്
സ്‌കൂള്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here