പ്രതിദിനം ശരാശരി 1200 ഫ്‌ളൈറ്റ് സര്‍വീസുകളാണ് ഇവിടെയുള്ളത്. 1.90 ലക്ഷം യാത്രക്കാര്‍ ഈ ടെര്‍മിനലിലൂടെയാണ് കടന്നുപോകുന്നത്.

ന്യുഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ മിന്നല്‍ പരിശോധന. ചെക്കിംഗിനായി ഏറെസമയം ക്യുവില്‍ നില്‍ക്കേണ്ടിവരുന്നത് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രാലയത്തിലെ ഉന്നതര്‍ക്കൊപ്പം മന്ത്രി പരിശോധനയ്‌ക്കെത്തിയത്. വിമാനത്താവളത്തിലെ അധികൃതരും സുരക്ഷാ ജീവനക്കാരുമായി മന്ത്രി സംസാരിച്ചു.

ഞായറാഴ്ച ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാരുടെ നീണ്ടനിര വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയാത്രക്കാരില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് യാത്രക്കാരുടെ അസൗകര്യം കുറയ്ക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ മറുപടി നല്‍കിയിരുന്നു.

 

നീണ്ട ക്യൂ പരിഹരിക്കാന്‍ പുതിയ ടെര്‍മിനല്‍ വേണമെന്ന ആവശ്യമാണ് യാത്രക്കാരില്‍ കൂടുതല്‍ പേരും ഉന്നയിച്ചത്. ഡല്‍ഹി വിമാനത്താവളത്തിന് മൂന്ന് ടെര്‍മിനലുകളാണുള്ളത്. അതില്‍ ടെര്‍മിനല്‍ മൂന്നില്‍ നിന്നാണ് എല്ലാ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതിദിനം ശരാശരി 1200 ഫ്‌ളൈറ്റ് സര്‍വീസുകളാണ് ഇവിടെയുള്ളത്. 1.90 ലക്ഷം യാത്രക്കാര്‍ ഈ ടെര്‍മിനലിലൂടെയാണ് കടന്നുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here