ന്യുഡല്‍ഹി: ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോലാല്‍ ധൂതിനെ സിബിഐ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വേണുഗോപാലിനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

വെള്ളിയാഴ.ച ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയും എം.ഡിയുമായ ചന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി മൂന്നു ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വായ്പ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ 2018ല്‍ ചന്ദ കോച്ചാര്‍ സിഇഒ സ്ഥാനം രാജിവച്ചിരുന്നു.

 

2009ലാണ് ചന്ദ കോച്ചാര്‍ ഐസിഐസിഐ ബാങ്കില്‍ ചുമതലയേല്‍ക്കുന്നത്. വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി 1,879 കോടി രൂപ വായ്പ അനുവദിച്ചുവെന്നും അത് നിര്‍ജീവ ആസ്തിയായി മാറിയെന്നുമാണ് കേസ്. ഇത് ബാങ്കിന് വന്‍ നഷ്ടം വരുത്തിവച്ചുവെന്നും സിബിഐ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here