കണ്ണൂര്‍: കണ്ണൂര്‍ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിലെ പങ്കാളിത്തത്തില്‍ സിപിഎമ്മിനുള്ളില്‍ അന്വേഷണം വന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. രാജിവയ്ക്കാനുള്ള സന്നദ്ധത ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. സ്ഥാനമാനങ്ങള്‍ രാജിവച്ചാലും പാര്‍ട്ടി തലങ്ങളില്‍ തന്നെ പോരാടാനാണ് ജയരാജന്റെ തീരുമാനം. അതിന മുന്നോടിയാണ് പി.ജയരാജനെതിരെ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍.

എന്നാല്‍ ‘വൈദേകം’ ആയുര്‍വേദ റിസോര്‍ട്ട് അല്ല ആശുപത്രിയാണെന്ന് സിഇഒ തോമസ് ജോസഫ് ഒരു ചാനലിനോട് പ്രതികരിച്ചു. ജയരാജന്റെ മകന്‍ പി.കെ ജയ്‌സണ് റിസോര്‍ട്ടിലുള്ള നിക്ഷേപം 10 ലക്ഷം രൂപ മാത്രമാണെന്നും അത് ഓഹരിയിലെ രണ്ട് ശതമാനം മാത്രമാണെന്നും തോമസ് ജോസഫ് പറയുന്നു. ജയ്‌സണ്‍ 2014ലാണ് ഓഹരിയെടുത്തതെന്നും അന്ന് ജയരാജന്‍ മന്ത്രിയോ എല്‍ഡിഎഫ് കണ്‍വീനറോ അല്ലെന്നും തോമസ് ജോസഫ് പറയുന്നു. ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയ്ക്ക് റിസോര്‍ട്ടില്‍ കോടികളുടെ നിക്ഷേപമില്ല. വിരമിക്കല്‍ ആനുകൂല്യത്തിന്റെ ഒരു ഭാഗമാണ് നിക്ഷേപിച്ചത്. അത് എത്രയാണെന്ന് പറയാനാവില്ല. ഇ.പി ജയരാജനെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. അതിന് പിന്നില്‍ ആരാണെന്ന് പറയാന്‍ ഡയക്ടര്‍ ബോര്‍ഡിന്റെ അനുമതി വേണം. ആശുപത്രിയുടെ നിര്‍മ്മാണത്തില്‍ കുന്ന് ഇടിച്ചുനിരത്തിയിട്ടില്ലെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here