ന്യുയോര്‍ക്ക്: ക്രിസ്മസ് ദിനത്തിലെ അതിശൈത്യം അമേരിക്കയില്‍ ദുരന്തമായി. ഞായറാഴ്ച അനുഭവപ്പെട്ട മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും 31 പേരാണ് മരിച്ചത്. ബഫല്ലോ അടക്കം ന്യുയോര്‍ക്കിലെ പടിഞ്ഞാറന്‍ മേഖലയിലാണ് പ്രകൃതി ഏറെ ദുരന്തം വരുത്തിയത്. രണ്ട് ലക്ഷം പേര്‍ വൈദ്യുതി ബന്ധമില്ലാതെ ഇരുട്ടിലാണ്. അടിയന്തര സഹായമെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥായാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധമുഖത്തേക്ക് പോകുന്നതിന് സമാനമാണ്. റോഡിനു ഇരുവശങ്ങളിലുമുണ്ടായിരുന്ന വാഹനങ്ങള്‍ നിലച്ചുപോയ അവസ്ഥയിലാണ്. ബഫല്ലോയില്‍ 2.3 അടി കനത്തിലാണ് മഞ്ഞ് പെയ്തത്. വൈദ്യുതി ബന്ധം തകരാറിലായത് ജീവന് ഭീഷണിയാണെന്നും ന്യുയോര്‍ക്ക് മേയര്‍ കാത്തി ഹോചുല്‍ പറയുന്നു.

 

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി കിടക്കുകയാണ്. കടുത്ത തണുപ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഹീറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനവും ഇതോടെ നിലച്ചു. റോഡുകള്‍ അടഞ്ഞതും വിമാനങ്ങള്‍ റദ്ദാക്കിയതും ആളുകള്‍ക്ക് മറ്റിടങ്ങളിലേക്ക് രക്ഷപ്പെടുന്നതിനുള്ള സാഹചര്യവും ഇല്ലാതാക്കി. രാജ്യാന്തര വിമാനത്താവളം ചൊവ്വാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്.

ഒമ്പത് സംസ്ഥാനങ്ങളിലാണ് 31 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ന്യുയോര്‍ക്കില്‍ മാത്രം 12 പേര്‍ മരിച്ചുവെന്നാണ് സൂചന. കൊളറാേഡായില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here