ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെതിരെ പാര്‍ട്ടിയുടെ അന്വേഷണത്തിന് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ അനുമതി. സംസ്ഥാന സമിതി തന്നെ അന്വേഷിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നിലപാട്. ജയരാജനെതിരെ അച്ചടക്ക നടപടി ആവശ്യമെങ്കില്‍ മാത്രം അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും നേതൃത്വം പറയുന്നു.

സിപിഎം നേതൃത്വവുമായി മാനസികമായി അകല്‍ച്ചയിലായിരിക്കുന്ന ജയരാജന്‍ കുറച്ചുകാലമായി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് അവധിയിലാണ്. സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകാണെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

 

എന്നാല്‍, ജയരാജനെ കുറിച്ച് ഉയര്‍ന്ന ആരോപണത്തില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട്് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. വിഷയം പി.ബി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ‘തണുപ്പ് എങ്ങനെയുണ്ടെന്ന്’ തിരിച്ചുചോദിച്ച് അദ്ദേഹം പോയി. നാളെ നടക്കുന്ന പി.ബി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here