തൃശൂര്‍: തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ച് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. എറവില്‍ സ്‌കൂളിനു സമീപമാണ് അപകടം. എല്‍ത്തുരുത്ത് സ്വദേശികളും തൃശൂര്‍ സെന്റ് തോമസ് കോളജ് റിട്ട. അധ്യാപകന്‍ വിന്‍സെന്റ്, ഭാര്യ മേരി, സഹോദരന്മാരായ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം.

ബസുമായി കൂട്ടിയിടിച്ച കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മെഷീന്‍ എത്തിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെത്തിച്ചത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

 

ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here