ന്യുഡല്‍ഹി: ഗുജറാത്തിലെ ഭുജില്‍ കഴിഞ്ഞ വര്‍ഷം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അതിര്‍ത്തി രക്ഷാസേന പിടികൂടിയത് 79 പാകിസ്താനി മത്സ്യബന്ധന ബോട്ടുകള്‍. 22 പാക് മത്സ്യത്തൊഴിലാളികളും പിടിയിലായി. ഭുജിലെ ക്രീക്‌സ്, ഹരാമി നല്ല മേഖലകളിലാണ് ഇവ പിടികൂടിയത്.

ഗുജറാത്ത് അതിര്‍ത്തി വഴി കടത്താന ശ്രമിച്ച 250 കോടി രൂപ വിലമതിക്കുന്ന 50 പാക്കറ്റ് ഹെറോയിനും 2.49 കോടിരൂപ വിലമതിക്കുന്ന 61 പാക്കറ്റ് ചരസും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യ പാക് അതിര്‍ത്തിയിലെ 7,419 കിലോമിറ്ററാണ് ബിഎസ്എഫ് സുരക്ഷയിലുള്ളത്്. കള്ളക്കടത്തിനിടെ 22 ഇന്ത്യക്കാരും നാല് പാകിസ്താനികളും രണ്ട് ബംാദേശികളും രണ്ട് കാനഡക്കാരും ഒരു റൊഹിന്‍ഗ്യയും പിടിയിലായെന്നും പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here