ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിതനായ അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ഇടവക സ്വീകരണം ഒരുക്കുന്നു. 2023 ജനുവരി 15 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണവും ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് കത്തിച്ച മെഴുകുതിരി നല്‍കി അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയേയും വിശിഷ്ട അതിഥികളെയും ദേവാലയത്തിലേക്ക് ആനയിക്കും.

ദേവാലയത്തിന്റെ നടുത്തളത്തില്‍ ക്രമീകരിച്ചിരിക്കുന്ന നിലവിളക്കില്‍ തിരി തെളിയിക്കുന്നതോടുകൂടി സ്വീകരണസമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന അനുമോധനസമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന് അഭിമാനമായി തെരെഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി മിസ്റ്റര്‍. കെ.പി. ജോര്‍ജ്ജിനും 240ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി അധികാരമേറ്റ മിസ്റ്റര്‍.സുരേന്ദ്രന്‍ കെ. പട്ടേലിനും , ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോടതി ജഡ്ജായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി ജൂലി എ. മാത്യുവിനും സ്വീകരണം നല്‍കും.

ടെക്‌സസ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവ് മിസ്റ്റര്‍. റോണ്‍ റെയ്‌നോള്‍ഡ്, സ്റ്റാഫോര്‍ഡ് പ്പ്രോ-ടെം മേയര്‍ മിസ്റ്റര്‍.കെന്‍ മാത്യു എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരിക്കും. ഹൂസ്റ്റണ്‍ സിറ്റിയിലെ വിവിധ ഓര്‍ത്തോഡോക്‌സ് ദേവാലയങ്ങളിലെ വൈദീകരും ഇടവക ജനങ്ങളും സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കും. 14 -ന് ശനിയാഴ്ച്ച വൈകിട്ട് 5- മണിക്ക് സന്ധ്യ നമസ്‌കാരത്തിന് ശേഷം നടക്കുന്ന ഫാമിലി നൈറ്റ് അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത ഉത്ഘാടനം നിര്‍വ്വഹിക്കും ഞായറാഴ്ച രാവിലെ 8.30- ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും

ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യം സാദരം ക്ഷണിക്കുന്നതായി വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ട്രസ്റ്റീ ശ്രീ. തോമസ് വറുഗ്ഗീസ്, സെക്രട്ടറി ശ്രീ. ബ്ലസണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 77-310-9050

മിസ്റ്റര്‍. തോമസ് വറുഗ്ഗീസ് (ട്രസ്റ്റീ) 832-875-4780

മിസ്റ്റര്‍. ബ്ലസണ്‍ വര്‍ഗ്ഗീസ് (സെക്രട്ടറി) 281-300-6395

LEAVE A REPLY

Please enter your comment!
Please enter your name here