ഹരിയാന: ബൈക്കില്‍ ഒപ്പം കറങ്ങാന്‍ വിസമ്മതിച്ചതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം. ഹരിയാനയിലാണ് സംഭവം. കമല്‍ എന്നയാളാണ് ഹെല്‍മറ്റ് കൊണ്ട് യുവതിയെ ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവതിയെ യുവാവ് പിന്തുടരുന്നതും ഇരുവരും മാറിനിന്ന് സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് യുവാവ് ഹെല്‍മറ്റ് കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. യുവതിയാകട്ടെ കൈയ്യിലിരുന്ന ബാഗ് കൊണ്ട് ഇയാളെ തിരിച്ചടിക്കുന്നുമുണ്ട്.

 

റോഡിന് നടുവിലേക്ക് അടി നീണ്ടതോടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറും മറ്റൊരാളം ഓടിയെത്തി പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമലിന്റെ അയല്‍വാസിയാണ് യുവതിയെന്ന് പോലീസ് പറയുന്നു. കമലിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here