ബദ്‌രീനാഥ്, ഹെംകുന്ദ് സാഹിബ് തുടങ്ങിയ ഹിന്ദു, സിഖ് വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്.

ന്യുഡല്‍ഹി: ഉത്തരഖണ്ഡില്‍ ജോഷിമഠ് നഗരത്തില്‍ ഉണ്ടായ പ്രകൃതിദുരന്തത്തില്‍ അടിയന്തര നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. മണ്ണിടിച്ചിലില്‍ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആളുകളെ പ്രദേശത്തുനിന്ന് എത്രയും വേഗം ഒഴിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ അടക്കമുളള സേവനങ്ങള്‍ വിട്ടുനല്‍കി.

നഗരത്തിലെ ക്ഷേത്രങ്ങളും നിരവധി വീടുകളുമാണ് ഇതിനകം ഇടിഞ്ഞുതാഴ്ന്നത്. 600 കുടുംബങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദേശം നല്‍കി.

 

ഭൂമി ഇടിഞ്ഞുതാഴ്ന്ന ഭൗമ പ്രതിഭാസം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തുള്ള വീടുകള്‍, കെട്ടിടങ്ങള്‍, ദേശീയപാതകള്‍, മറ്റ് അടിസ്ഥാന സൗജകര്യങ്ങള്‍, നദികള്‍ എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പ്രദേശത്ത് അടിയന്തരവും ദീര്‍ഘകാലവുമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്ന മുഖ്യമന്ത്രി അറിയിച്ചു. ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് അടിയന്തര ശ്രദ്ധയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വൈകിട്ടും പ്രദേശത്ത് ഒരു ക്ഷേത്രം ഇടിഞ്ഞുതകര്‍ന്നിരുന്നു. നിരവധി വീടുകളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. ഇവിടെ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ബദ്‌രീനാഥ്, ഹെംകുന്ദ് സാഹിബ് തുടങ്ങിയ ഹിന്ദു, സിഖ് വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്.

LEAVE A REPLY

Please enter your comment!
Please enter your name here