ന്യൂഡല്‍ഹി/ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്മടാറിയ ഗൗരി ചുമതലയേക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. അഞ്ച് പേരില്‍ ആദ്യ അംഗമായാണ് സത്യപ്രതിജ്ഞ. ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

അതിനിടെ, വിക്‌ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമനം ശരിവച്ചു. ജഡ്ജി നിയമനത്തിനുള്ള നടപടികള്‍ തുടങ്ങുന്നത് ഹൈക്കോടതിയില്‍ നിന്നാണ്. വിക്‌ടോറിയ ഗൗരിക്കെതിരായ ആരോപണങ്ങള്‍ മദ്രാസ് ഹൈക്കോടതി അറിഞ്ഞിരുന്നില്ല എന്ന് കരുതാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൊളീജിയം തീരുമാനം പുനഃപരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 

ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ ജഡ്ജി നിയമനം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും യോഗ്യതയാണ് അവിടെ പരിഗണിക്കുന്നതെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ വിക്‌ടോറിയ ഗൗരിയുടെ രാഷ്ട്രീല നിലപാടല്ല, അവര്‍ നടത്തിയ ഭരണഘടനാ വിരുദ്ധമായ , ന്യുനപക്ഷ വിരുദ്ധമായ പ്രസ്താവനകളും ട്വീറ്റുകളുമാണ് വിഷയമെന്ന് പരാതിക്കാരനായ അഡ്വ. രാജു രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വിക്‌ടോറിയ ഗൗരിയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാതെ കേന്ദ്രസര്‍ക്കാര്‍ മറച്ചുപിടിച്ചുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ വിക്‌ടോറിയ ഗൗരിക്കെതിരെ സ്വഭാവദൂഷ്യത്തിന് പരാതികളൊന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here