കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു രാഷ്ട്രീയ ജനതാദള്‍ നേതാവ് സിംഗപ്പൂരില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മൂത്ത മകള്‍ രോഹിണി ആചാര്യ ആയിരുന്നു ലാലുവിന് കിഡ്‌നി നല്‍കിയത്.

പിതാവ് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും സുരക്ഷിതമായി നോക്കണമെന്നും ട്വിറ്ററില്‍ രോഹിണി കുറിച്ചു. മകള്‍ എന്ന നിലയില്‍ ചെയ്യാനുള്ളത് ഞാന്‍ ചെയ്‌തെന്നും പിതാവിനെ ആരോഗ്യവാനാക്കി നിങ്ങള്‍ക്കായി നല്‍കുകയാണെന്നും ഇനി അദ്ദേഹത്തിന്റെ ആരോഗ്യങ്ങള്‍ നോക്കേണ്ടത് നിങ്ങളാണെന്നും രോഹിണി കുറിച്ചു. സിംഗപ്പൂരിലെ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബറിലാണ് ലാലു കിഡ്‌നിമാറ്റ ശസ്ത്രക്രിയയ്ക്ക വിധേയനായത്.

 

ഓപ്പറേഷന് പിന്നാലെ ഈ വിവരം മകന്‍ തേജസ്വീയാദവ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ ആരോഗ്യവിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തേജസ്വീയോട് എപ്പോഴും അന്വേഷിച്ചുകൊണ്ടാണ് ഇരുന്നത്. കുടുംബത്തിലെ ഒരാളിന്റെ തന്നെ കിഡ്‌നി തന്നെയാണ് നല്ലതെന്നായിരുന്നു സിംഗപ്പൂരിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

അതേ തുടര്‍ന്നാണ് മകള്‍ രോഹിണി പിതാവിന് കിഡ്‌നി നല്‍കാന്‍ തയ്യാറായത്. പിന്നീട് ശസ്ത്രക്രിയയ്ക്കായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു. എഞ്ചിനീയറയാ സാമ്രേഷ് സിംഗിനെ വിവാഹം ചെയ്ത് സിംഗപ്പൂരില്‍ താമസിക്കുകയാണ് രോഹിണി ആചാര്യ. ദമ്പതികള്‍ക്ക് രണ്ട ആണ്‍മക്കളും ഒരു മകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here