തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ‘എംപവറിംഗ് വിത്ത് ലൗ’ എന്ന പേരില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് അരങ്ങേറും. ‘നിങ്ങളുടെ നിറഞ്ഞ സാന്നിധ്യവും മനോഹരമായ പുഞ്ചിരിയും പ്രതീക്ഷിച്ചു കൊണ്ട് എന്റെ കുട്ടികള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിറഞ്ഞാടാന്‍ എത്തുകയാണ്’ എന്ന് ഗോപിനാഥ് മുതുകാട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

‘പാര്‍ശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്തുവാനും എല്ലാവരേയും പോലെ അവര്‍ക്കും ഈ സമൂഹത്തില്‍ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനുമുള്ള വലിയൊരു ശ്രമമാണ് ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആര്‍ട് സെന്റര്‍, യൂണിവേഴ്സല്‍ മാജിക് സെന്റര്‍ എന്നീ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത് എന്ന് മനസ്സിലാക്കുന്നു. ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ ഈ പദ്ധതികള്‍ക്ക് വിജയം കൈവരിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

നമുക്ക് ഈ മക്കളെ ചേര്‍ത്തു പിടിക്കാം. ഈ മക്കള്‍ക്ക് നല്ലൊരു ജീവിതം നല്‍കേണ്ടത് ഈ സമൂഹത്തിന്റെ കൂടെ കര്‍ത്വവ്യമാണ്. അത് അവരുടെ അര്‍ഹതയുമാണ്’ എന്ന് കലാവിരുന്നിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ മോഹന്‍ലാല്‍ നേരത്തേ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here