ഫ്ലോറിഡ:  ഫോമ സൺഷൈൻ റീജിയൻ  2023 -2024 വർഷത്തെ  പ്രവർത്തന ഉത്ഘാടനത്തിനുള്ള  എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. റീജിയന്റെ പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും ഫെബ്രുവരി  18  ശനിയാഴ്ച്ച സാൻഫോർഡ് സിറ്റിയിലെ സെമിനോൾ ഹൈസ്കൂൾ 9th ഗ്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽവെച്ച്  ഫോമാ ദേശിയ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്താൻ തീരുമാനിച്ചതായി ഫോമ സൺഷൈൻ റീജിയൻ ആർ.വി. പി ചാക്കോച്ചൻ ജോസഫ് അറിയിച്ചു.

പ്രസ്തുത സമ്മേളനത്തിൽ 2023 – 2024 വർഷത്തേക്കുള്ള റീജിണൽ കമ്മിറ്റികളെ പ്രഖാപിക്കും .  ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരെ കോർത്തിണക്കി കാണികൾക്ക് നയനമനോഹരമായ ഒരു വിരുന്നാണ് ശ്രീമതി. സ്മിതാ നോബിളിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത് .സൺഷൈൻ റീജിയനു കിഴിലുള്ള   എല്ലാ അസോസിയേഷനുകളും പരിപൂർണ പിന്തുണയും സഹകരണവും  നൽകുന്നതായീ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ എന്നിവർ അറിയിച്ചു. 

ഫോമാ സൺഷൈൻ റീജിയൻ ഒരുക്കുന്ന ഈ കലാമാമാങ്കത്തിന് ഒർലാണ്ടോയിലെ പ്രമുഘ സംഘടനകളായ ഒരുമയും, ഓർമയും ചേർന്ന്  ആതിഥേയത്വം വഹിക്കുന്നു. ഫോമയുടെ ദേശിയ റീജിണൽ നേതാക്കന്മാരുടെ സന്നിദ്ധത്യം പ്രവർത്തന ഉത്ഘാടനത്തിനും  കലാസന്ധ്യയ്ക്കും പ്രതീഷിക്കുന്നതായി ഫോമയുടെ ദേശിയ ട്രഷറർ ബിജു തോണിക്കടവിൽ അറിയിച്ചു. ഈ സമ്മേളനം ഒരു ചരിത്രവിജയമാക്കുവാൻ ഫ്‌ളോറിഡാനിവാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നതായി ആർ.വി. പി ചാക്കോച്ചൻ ജോസഫ്, അനൂപ് പുളിക്കൽ (ഒരുമ പ്രസിഡന്റ് ), രാജീവ് കുമാരൻ (ഓർമ പ്രസിഡന്റ് )എന്നിവർ അറിയിച്ചു .

സോണി കണ്ണോട്ടുതറ, സൺഷൈൻ റീജിയൻ .പി ആർ ഒ 

LEAVE A REPLY

Please enter your comment!
Please enter your name here